ഗണേഷ്കുമാർ ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടു

Published : Sep 05, 2017, 01:04 PM ISTUpdated : Oct 05, 2018, 12:21 AM IST
ഗണേഷ്കുമാർ ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടു

Synopsis

ആലുവ: നടനും എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാർ ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടു. ഉച്ചയ്ക്ക് 12.15 ഓടെയാണ് ഗഷേണ് ജയിലിലെത്തിയത്. ദിലീപിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഗണേഷ് കുമാര്‍ കോടതി കുറ്റവാളിയാണെന്ന് പറയും വരെ ദിലീപിനെ നിരപരാധിയായി കാണുവാനാണ് താല്‍പ്പര്യമെന്ന് പറഞ്ഞു.

ദിലീപിന്‍റെ സഹായം സ്വീകരിച്ചവര്‍ ആപത്ത് കാലത്ത് കൈവിട്ടു. അന്വേഷണത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി തയ്യാറാകണം എന്ന് ആവശ്യപ്പെട്ട ഗണേഷ്, ഒരു സുഹൃത്ത് എന്ന രീതിയിലാണ് ജയിലില്‍ സന്ദര്‍ശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

തിരുവോണ ദിവസം നടൻ ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. കാവ്യാ മാധവനും മകൾ മീനാക്ഷിയും സുഹൃത്തും സംവിധായകനുമായ നാദിർഷയും ദിലീപിനെ കഴിഞ്ഞ ദിവസം ജയിലിലെത്തി സന്ദർശിച്ചിരുന്നു. പിന്നാലെ സംവിധായകൻ രഞ്ജിത്ത്, നട·ാരായ സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോണ്‍, ഹരീശ്രീ അശോകൻ എന്നിവരും ദിലീപിനെ ജയിലിലെത്തി കണ്ടു. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ