
കൊച്ചി: യുവനടിയെ അക്രമത്തിനിരയാക്കിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. അക്രമികളെ ഷണ്ഡന്‍മാരാക്കണമെന്നായിരുന്നു ഗീതുവിന്റെ പ്രതികരണം.
സ്ത്രീകളെ അപമാനിക്കുന്ന എല്ലാവര്‍ക്കും ഒരേയൊരു ശിക്ഷയോ നല്‍കാവു. അവരെ ഷണ്ഡീകരിക്കുകയാണ് അതെന്ന് ഗീതു മോഹന്‍ദാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. തന്റെ സഹപ്രവര്‍ത്തകയ്‌ക്കെതിരെയ ഉണ്ടായ ആക്രമത്തിന്റെ അതേ ദുരനുഭവം നിങ്ങളോരോര്‍ത്തര്‍ക്കും നേരിടേണടി വരുമ്പോഴേ നമ്മുടെ ആന്തരിക ശക്തി എത്രയാണെന്ന് ാനം തിരിച്ചറിയുകയൊള്ളു.
അവര്‍ ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ എല്ലാവരെയുംപോലെ എന്റെ ഹൃദയവും തകര്‍ന്നു. അവര്‍ ഒരു ഇരയായില്ല. പകരം ധൈര്യത്തോടെ നില നിന്നു. അതിന് സല്യൂട്ട്. മാധ്യമപ്രവര്‍ത്തകരോട്, നിങ്ങളുടെ കയ്യില്‍ ആയുധമുണ്ട്. പക്ഷേ ദയവ് ചെയ്ത് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ പേന ദുരപയോഗം ചെയ്യരുതെന്നും ഗീതു മോഹന്‍ദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ