
പോർട്ട്ബ്ലെയർ: പതിനഞ്ചുവയസ്സുള്ള പെൺകുട്ടി ജീവനൊടുക്കിയത് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ മനം നൊന്താണെന്ന് സൂചന ലഭിച്ചതായി പൊലീസ്. പോർട്ട്ബ്ലയറിലെ ആൻഡമാൻ നിക്കോബാറിലാണ് ജൂൺ17 ന് പതിനഞ്ചുകാരി പെൺകുട്ടി ആത്മഹത്യ ചെയ്തത്. അതേ സമയം പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുശാന്ത് സിംഗിനെ വളരെയധികം ഇഷ്ടമായിരുന്നു എന്ന് പെൺകുട്ടി തന്റെ ഡയറിക്കുള്ളിൽ കുറിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ 14നാണ് സുശാന്ത് സിംഗ് രജ്പുതിനെ തൂങ്ങിമരിച്ച നിലയിൽ സ്വവസ്തിയിൽ കാണപ്പെട്ടത്.
''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടി വളരെയധികം വിഷാദത്തിലായിരുന്നു എന്നാണ് കുടുംബാംഗങ്ങളിൽ നിന്ന് ലഭിച്ച വിവരം. സുശാന്ത് സിംഗിനെക്കുറിച്ച് ധാരാളം കാര്യങ്ങളാണ് പെൺകുട്ടി ഡയറിയിൽ കുറിച്ചു വച്ചിരിക്കുന്നത്. നടനെ പെൺകുട്ടി വളരെയധികം ഇഷ്‍ടപ്പെട്ടിരുന്നതായാണ് ഈ ഡയറിക്കുറിപ്പ് സൂചിപ്പിക്കുന്നത്. എന്നാല്‍ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.'' ആൻഡമാൻ ഡിജിപി ദീപേന്ദ്ര പതക് പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ