'സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലാരുന്നു', സച്ചിയുടെ ഓര്‍മ്മയില്‍ വിതുമ്പി സേതു

Published : Jun 19, 2020, 10:58 AM ISTUpdated : Jun 19, 2020, 04:29 PM IST
'സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലാരുന്നു', സച്ചിയുടെ ഓര്‍മ്മയില്‍ വിതുമ്പി സേതു

Synopsis

'സച്ചിയില്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താൻ എത്തുമെന്ന് വിശ്വസിക്കുന്നില്ല'.

കൊച്ചി: അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മയില്‍ വിതുമ്പി തിരക്കഥാകൃത്ത് സേതു. സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലായിരുന്നുവെന്ന് സേതു പറഞ്ഞു. സച്ചിയില്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താൻ എത്തുമെന്ന് വിശ്വസിക്കുന്നില്ല. എന്നെ മനസിലാകാത്തവരുടെയിടത്ത് സേതുവാണ്, സച്ചി-സേതുവിലെ സേതുവെന്ന് പറഞ്ഞാണ് ഞാൻ പരിചയപ്പെടുത്താറുള്ളതെന്നും സേതു വിതുമ്പലോടെ പ്രതികരിച്ചു.

'ആ കഥാപാത്രങ്ങളിലൂടെ സച്ചിയേട്ടന്‍ ജീവിക്കും'; സുരാജ് പറയുന്നു

ഹൈക്കോടതിയിൽ അഭിഭാഷകരായിരുന്ന സച്ചിദാനന്ദനും സേതുവും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ വക്കീൽ ജോലി വിട്ട് സിനിമാ മേഖലയിലെത്തുകയായിരുന്നു. 2007ൽ പുറത്തിറങ്ങിയ ചോക്കളേറ്റിലൂടെയാണ് സച്ചി-സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത്. ചിത്രം തിയറ്ററിൽ നിറഞ്ഞ് ഓടി. തുടർന്ന് സച്ചി-സേതു എന്നീ പേരുകളും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോർമുലയിൽ ഇടം പിടിച്ചു. റോബിൻ ഹുഡ്, മേക്ക് അപ് മാൻ, സീനിയേഴ്സ്,  തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ ഇരുവരും മലയാളികള്‍ക്ക് സമ്മാനിച്ചു .സിനിമ സങ്കല്പങ്ങൾ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് ആ കൂട്ടുക്കെട്ട് പിരിയുകയായിരുന്നു. 

'ഒരിക്കല്‍ക്കൂടി ഒന്നിച്ച് എഴുതാൻ തീരുമാനിച്ചു'; സേതു അന്ന് പറഞ്ഞത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രമായ 'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്
മോഹൻലാല്‍ ചിത്രം L366ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി, ഇനി ചെറിയ ബ്രേക്ക്