ജയസൂര്യയുടെ മകന്‍റെ ഹ്രസ്വ ചിത്രം കോപ്പിയടി.?

Published : Mar 13, 2017, 04:48 AM ISTUpdated : Oct 05, 2018, 02:07 AM IST
ജയസൂര്യയുടെ മകന്‍റെ ഹ്രസ്വ ചിത്രം കോപ്പിയടി.?

Synopsis

കൊച്ചി: ജയസൂര്യയുടെ മകന്‍ സംവിധാനം ചെയ്ത ഗുഡ് ഡേ എന്ന ഹ്രസ്വ ചിത്രം ദുബായ് അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് കരസ്ഥമാക്കിയ 72കെജി എന്ന ചിത്രത്തിന്റെ തനി പകര്‍പ്പാണെന്ന് ആരോപണം. ഗുഡ് ഡേ റിലീസ് ചെയ്ത ഉടന്‍തന്നെ സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിന് 72കെജി എന്ന ഹ്രസ്വ ചിത്രവുമായി സാദൃശ്യമുണ്ട് എന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

 

മികച്ച സൗകര്യത്തില്‍ ജീവിക്കുന്ന കഥാനായകന്‍ ഭിക്ഷയാചിക്കുന്ന ഒരാള്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഇരു ചിത്രങ്ങളുടെയും പ്രമേയം. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിച്ച 72 കെജി കൊച്ചിയിലേക്ക് പറിച്ചു നട്ടപ്പോള്‍ ഗുഡ് ഡേ ആയി എന്നാണ് ചില സോഷ്യല്‍ മീഡിയ ആരോപണം. എന്നാല്‍ പ്രമേയത്തില്‍ സാമ്യമുണ്ടെങ്കിലും പത്ത് വയസുകാരന്‍ സംവിധാനം ചെയതതില്‍ മികവുണ്ടെന്ന് വാദിക്കുന്നവരും കൂട്ടത്തില്‍ ഉണ്ട്.

തമര്‍ എഴുതി സംവിധാനം ചെയ്ത 72 കെജി എന്ന ഹ്രസ്വ ചിത്രം ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. പൂര്‍ണമായി  ഗ്യാലക്‌സി നോട്ട് ഫൈവില്‍ ചിത്രീകരിച്ച സിനിമ ലക്ഷകണക്കിനാളുകളാണ് യൂട്യുബില്‍ കണ്ടിട്ടുള്ളത്. ഇരു ഷോര്‍ട്ട്ഫിലിമുകളിലേയും സാമ്യത ചൂണ്ടിക്കാട്ടി തമറും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടി - ഖാലിദ് റഹ്മാൻ ടീം വീണ്ടുമൊന്നിക്കുന്നു? ; അപ്‌ഡേറ്റ്
'രാഷ്ട്രീയപ്പാർട്ടികളിൽ പൊതുജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടക്കുന്ന കാര്യങ്ങൾ മനോഹരമായി ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു'; പ്രതികരിച്ച് ജഗദീഷ്