മമ്മൂട്ടിക്ക് ഡ്യൂപ്പുണ്ടോ?: വിമര്‍ശകരുടെ വായഅടപ്പിക്കുന്ന വീഡിയോ

Published : Apr 16, 2017, 11:44 AM ISTUpdated : Oct 04, 2018, 04:35 PM IST
മമ്മൂട്ടിക്ക് ഡ്യൂപ്പുണ്ടോ?: വിമര്‍ശകരുടെ വായഅടപ്പിക്കുന്ന വീഡിയോ

Synopsis

ദി ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ സംഘട്ടനങ്ങള്‍ക്ക് ഡ്യൂപ്പായി ടിനി ടോമിനെ ഉപയോഗിക്കുന്നെന്ന പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങളുടെ മുനയൊടിച്ച് ഒരു വീഡിയോ. ഗ്രേറ്റ് ഫാദറിന്റെ ക്ലൈമാക്‌സ് സംഘടനത്തില്‍ മമ്മൂക്കയുടെ പ്രകടനം ഹോളിവുഡ് നിലവാരം പുലര്‍ത്തുന്നതാണെന്നും  ജാക്കി ചാന്‍ ശൈലിയെ ഓര്‍ത്തിരുന്നുവെന്നും ഗ്രേറ്റ്ഫാദറില്‍ ഒപ്പം അഭിനയിച്ച ആര്യ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 

തുടര്‍ന്ന്, മമ്മൂട്ടിക്ക് പകരം ടിനി ടോമാണ് ചിത്രത്തില്‍ സംഘടനം കൈകാര്യം ചെയ്തതെന്നും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നുവെന്നും പല വിമര്‍ശനങ്ങളും ഉയര്‍ന്നു. ഈ വാദങ്ങളെ പൊളിക്കുന്നതാണ് ഗ്രേറ്റ് ഫാദര്‍ ടീം പുറത്തുവിട്ട ക്ലൈമാക്‌സ് ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ.

ഹനീഫ് അദേനിയുടെ ഗ്രേറ്റ്ഫാദറിലെ ക്ലൈമാക്‌സ് സീനിലെ ആക്ഷന്‍ രംഗം ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വാഗമണില്‍ വച്ച് നടന്ന ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രീകരണത്തില്‍ ഡ്യൂപ്പില്ലാതെ അനായാസം ചെയ്യുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നടൻ വിജയ്‌യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് വിജയ്‌ ഹാജരാകാൻ നിർദേശം
'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി; ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്