നസ്രിയയുടെ സഹോദരനും സിനിമയിലേക്ക്, സൗബിനെ നായകനാക്കി ഗപ്പിയുടെ സംവിധായകന്‍

Web Desk |  
Published : Apr 15, 2018, 11:11 AM ISTUpdated : Jun 08, 2018, 05:44 PM IST
നസ്രിയയുടെ സഹോദരനും സിനിമയിലേക്ക്, സൗബിനെ നായകനാക്കി ഗപ്പിയുടെ സംവിധായകന്‍

Synopsis

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ നായകനാകുന്ന സിനിമയുമായി ഗപ്പിയുടെ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ്

കൊച്ചി: ശ്രദ്ധേയമായ  ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ നായകന്‍. നസ്രിയാ നസീമിന്‍റെ സഹോദരന്‍ നവീന്‍ നസീം ഈ ചിത്രത്തിലൂടെ ആദ്യാമായി വെള്ളിത്തിരയിലെത്തും. അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ടൈറ്റില്‍ റോളിലാണ് സൗബിന്‍ ഷാഹിര്‍. ദുല്‍ഖര്‍ സല്‍മാനാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. 

അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ ഗപ്പി സ്വന്തമാക്കിയിരുന്നു. രണ്ട് വര്‍ഷമായി അമ്പിളിയുടെ പണിപ്പുരയിലായിരുന്നുവെന്ന് ജോണ്‍ പറയുന്നു. ഗപ്പി ഉള്‍പ്പെടെ മലയാളത്തിന് ഒരു പിടി പുതുമയുള്ള സിനിമകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്‍റര്‍ടെയ്മെന്‍റ്, എവിഎ പ്രോഡക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം. മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവരാണ് നിര്‍മ്മാതാക്കള്‍.

രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള റോഡ് മുവീയുമായി ജോണ്‍പോള്‍ എത്തുന്നത്. ഗപ്പിയിലൂടെയാണ് ടൊവിനോ തോമസ് നായകതാരമായി മാറുന്നത്. ടൊവിനോയുടെ പിറന്നാള്‍ ദിവസം ആരാധകര്‍ മുന്‍കയ്യെടുത്ത് ഗപ്പി റീ റിലീസ് ചെയ്തിരുന്നു.തന്‍വി റാം എന്ന നായികയെയും സിനിമ പരിചയപ്പെടുത്തുന്നുണ്ട്. 

ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. റിലീസിന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകസ്വീകാര്യത നഷ്ടമാകാത്ത ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്‍. ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ എഡിറ്ററായിരുന്ന കിരണ്‍ ദാസ് ആണ് എഡിറ്റര്‍. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും, ആര്‍ ജി വയനാടനാണ് മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെകെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ; 'എന്നെ വീട്ടുകാർ മനസിലാക്കുന്നില്ലെ'ന്ന് കുറിപ്പ്
സംവിധായകന്റെ പേര് പോസ്റ്ററിൽ ഇല്ല ! ചർച്ചയായി 'ഒരു ദുരൂഹസാഹചര്യത്തില്‍'