
ചെന്നൈ: വാലു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണു ചിമ്പുവും ഹന്‍സികയും പ്രണയത്തിലാകുന്നത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും അജിത്തിനേയും ശാലിനിയേയും പോലെ ഞങ്ങള്‍ ജീവിക്കുമെന്നും ആ സമയങ്ങളില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഒരു സിനിമയുടെ ആയുസ് പോലും ആ പ്രണയബന്ധത്തിന് ഉണ്ടായില്ല. വാലു എന്ന ചിത്രം ചിത്രികരിച്ചു തീരും മുമ്പേ ഇരുവരും വേര്‍പിരിഞ്ഞു. പരസ്പരം മുഖത്തു പോലും നോക്കാതെയാണ് ഇരുവരും പിന്നീട് അഭിനയിച്ചത്. പിരിയുന്ന വിവരം പത്രസമ്മേളനം നടത്തി ആരാധകരെ അറിയിക്കുന്നതിനിടയില്‍ ഹന്‍സികയുടെ ചില സ്വഭാവങ്ങളെക്കുറിച്ചും ചിമ്പു പറഞ്ഞു.
അതിലൊന്നു പണത്തോടുള്ള ആര്‍ത്തിയാണ്. വേര്‍പിരിയാന്‍ കാരണമായി ചിമ്പു ചൂണ്ടി കാട്ടുന്നതും ഈ സ്വഭവമായിരുന്നു. ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടള്ള നിമിഷത്തില്‍ പിന്തുണയ്ക്കാന്‍ എത്തിയില്ല എന്നും പണവും പടവും പോയി എന്നും ചിമ്പു ആരോപിച്ചിരുന്നു..
എന്നാല്‍ ഹന്‍സിക പറഞ്ഞ ഇങ്ങനെയാണ്. ആദ്യമൊക്കെ ഒരേ മനസിലും ഇഷ്ടത്തിലും പോകുന്നവരാണു ഞങ്ങളെന്നു കരുതി. എന്നാല്‍ ചിമ്പു പറഞ്ഞ പണത്തോടുള്ള ആര്‍ത്തിയാണ് തനിക്കെന്ന വാചകം എന്നെ തകര്‍ത്തു കളഞ്ഞു. ആ ഷോക്കില്‍ നിന്ന് ഇപ്പോഴും എനിക്കു തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല.
അതിനു ശേഷമാണു പിരിയാന്‍ തീരുമാനിച്ചത് എന്നും ഹന്‍സിക പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളില്‍ ഹന്‍സിക പിന്തുണയ്ക്കാന്‍ എത്തിയില്ല. അഭിനയിച്ച ചിത്രങ്ങളുടെ പരാജയം കാരണം പണവും ഒരുപാടു നഷ്ടമായി.
മാത്രമല്ല കാമുകിയും തന്നെ ഉപേക്ഷിച്ചു പോയി. വിവാഹം കഴിഞ്ഞ് മകന്‍റെയും മകളുടെയും ചിരിയിലൂടെ വിഷമങ്ങള്‍ എല്ലാം മറക്കാനാകുമെന്നു വിശ്വസിച്ചിരുന്നു എന്നാല്‍ അതൊക്കെ നടക്കാനാകാത്ത സ്വപ്നങ്ങളായിരുന്നു എന്നും പ്രണയം തകര്‍ന്ന ശേഷം ചിമ്പു പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ