അമ്മയിലെ അംഗങ്ങളെ വിമര്‍ശിച്ച് ഹരീഷ് പെരടി

Web Desk |  
Published : Jul 01, 2018, 11:01 PM ISTUpdated : Oct 02, 2018, 06:42 AM IST
അമ്മയിലെ അംഗങ്ങളെ വിമര്‍ശിച്ച് ഹരീഷ് പെരടി

Synopsis

ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടന, എഐംഎംഎയുടെ തീരുമാനത്തിന് എതിരെ നടന്‍ ഹരീഷ് പെരടി രംഗത്ത്

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടന, എഐംഎംഎയുടെ തീരുമാനത്തിന് എതിരെ നടന്‍ ഹരീഷ് പെരടി രംഗത്ത്. അമ്മയുടെ തീരുമാനത്തിനെതിരെ സ്വന്തം നിലപാടെടുത്ത നാലു സഹോദരിമാരെയും അഭിന്ദിക്കുന്നു എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ്  വിമര്‍ശനം നടത്തുന്നത്. പ്രധാനമായും അമ്മയിലെ നിലപാട് എടുക്കാത്ത നടീ നടന്മാരെയാണ് ഹരീഷ് വിമര്‍ശിക്കുന്നത്.

അമമയിൽ നിന്ന് രാജിവെക്കാൻ നിങ്ങളെ ഭയപ്പെടുത്തുന്നതെന്താണ്? അമ്മ ഒരംഗത്തിന് തരുന്ന ആനുകൂല്യങ്ങളാണോ? കൊടുത്തു പോയ ഉയർന്ന മെമ്പർഷിപ്പ് തുകയാണോ? റീലീസാകാൻ പോകുന്ന നിങ്ങളുടെ പുതിയ സിനിമകളെ കുറിച്ചുള്ള വ്യാകുലതകളാണോ ? എന്ന് ഹരീഷ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സ്വന്തം നിലപാടെടുത്ത നാലു സഹോദരിമാരെയും അഭിന്ദിക്കുന്നു... പക്ഷെ ഇവർക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് സ്വന്തം പേരും ഒപ്പും പരസ്യപ്പെടുത്തിയ അമമയിലെ തന്നെ അംഗങ്ങളായ പുരുഷ വീര കേസരി കളോടും മഹിളാരത്നങ്ങളോടുമാണെന്റെ ചോദ്യം ?.... അമമയിൽ നിന്ന് രാജിവെക്കാൻ നിങ്ങളെ ഭയപ്പെടുത്തുന്നതെന്താണ്? അമ്മ ഒരംഗത്തിന് തരുന്ന ആനുകൂല്യങ്ങളാണോ? കൊടുത്തു പോയ ഉയർന്ന മെമ്പർഷിപ്പ് തുകയാണോ? റീലീസാകാൻ പോകുന്ന നിങ്ങളുടെ പുതിയ സിനിമകളെ കുറിച്ചുള്ള വ്യാകുലതകളാണോ ?.. അവസരങ്ങൾ നഷട്ടപ്പെടുമെന്നുള്ള ഭയമാണോ? പൊതു സമൂഹത്തിന് ഇതുംകൂടി അറിയാൻ താൽപര്യമുണ്ട്.... അതോ നിലപാട് എന്ന് പറയുന്നത് രണ്ട് തോണിയിലും കാലിട്ട് നിൽക്കലാണോ ?.. അതോ അനുകുലമായ സമയത്ത് മുങ്ങുന്ന തോണിയിൽ നിന്ന് കാൽ വലിക്കലാണോ ?.. വിവരാവകാശം വഴി അറിയാൻ പറ്റാത്തതു കൊണ്ടാണ് ഈ തുറന്ന ചോദ്യം ...

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയത്തുടര്‍ച്ചയ്ക്ക് നിവിന്‍ പോളി, ഇനി ബി ഉണ്ണികൃഷ്‍ണനൊപ്പം; ബിഗ് ബജറ്റ് ചിത്രത്തിന് പാക്കപ്പ്
2 ദിവസം, 'സര്‍വ്വം മായ' ശരിക്കും എത്ര നേടി? കളക്ഷന്‍ ആദ്യമായി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍