ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടമാണെന്നും അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി. സമൂഹത്തിന് നല്ലത് ചെയ്യുന്ന ആരെയും ബഹുമാനിക്കുമെന്നും അനുമോൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടമാണെന്ന് ബി​ഗ് ബോസ് മലയാളം സീസൺ 7 വിജയിയും ആർട്ടിസ്റ്റുമായ അനുമോൾ. ജീവിതത്തിൽ എന്നെങ്കിലും കാണാൻ ആ​ഗ്രഹിക്കുന്ന ആളാണ് മോദി എന്നും അനു പറഞ്ഞു. ബിജെപിയിലെ സുരേഷ് ​ഗോപി, കൃഷ്ണകുമാർ അടക്കമുള്ള പലരേയും ഇഷ്ടമാണെന്ന് പറഞ്ഞ അനുമോൾ, നല്ലത് ചെയ്യുന്നവരെ ബഹുമാനിക്കുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനു.

"ബിജെപിയിൽ എനിക്ക് ഒരുപാട് പേരെ ഇഷ്ടമാണ്. സുരേഷ് ഗോപി സാറിനെ ഇഷ്ടമാണ്. നരേന്ദ്ര മോദി സാറിനെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെ കാണണമെന്നുണ്ട്. അന്ന് തിരുവനന്തപുരത്ത് വന്നപ്പോള്‍ കാണാന്‍ പറ്റിയില്ല. ജീവിതത്തില്‍ എപ്പോഴെങ്കിലും എനിക്ക് സാറിനെ കാണണമെന്ന് ആഗ്രഹമുണ്ട്. പിന്നെ കൃഷ്ണകുമാര്‍ സാര്‍. നമ്മുടെ ദിയ കൃഷ്ണയുടേ ഒക്കെ അച്ഛന്‍. പിന്നെ ഉണ്ണി മുകുന്ദന്‍, അഖില്‍ മാരാര്‍, വിവേക് ഗോപന്‍ ഇവരൊക്കെ ബിജെപിക്കാരാണ്. ആരെന്ത് ചെയ്താലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം. പ്രവര്‍ത്തിക്കുക, നല്ലത് ചെയ്യുക, സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യണം എന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ. സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്നവരാണ് ഇവരെല്ലാവരും. അവരെ ഞാന്‍ ബഹുമാനിക്കുന്നു. നല്ലത് ചെയ്യുന്നവരെ ഞാന്‍ ബഹുമാനിക്കുന്നു. അത്രയേ ഉള്ളൂ. നമ്മുടെ മേയറെയും ഇഷ്ടമാണ്", എന്നായിരുന്നു അനുമോളുടെ വാക്കുകൾ.

മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് അനുമോൾ പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടിയിരുന്നു. "ഉള്ളകാര്യം പറയാലോ, പിണറായി സാർ നല്ലതാണ്. സാറിനെ ഇഷ്ടപ്പെടാത്ത ആൾക്കാർ കാണുമായിരിക്കും. ഇഷ്ടപ്പെടുന്നവരും കാണും. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ? ഞാൻ ഇഷ്ടപ്പെടുന്നപോലെ നിങ്ങൾ ഇഷ്ടപ്പെടണം എന്നില്ലല്ലോ", എന്നായിരുന്നു അനുമോൾ പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming