ചിമ്പുവിനെതിരെ പരാതി; പിഴയടയ്ക്കണം, അല്ലാത്തപക്ഷം സ്വത്തുക്കള്‍ ജപ്തി ചെയ്യുമെന്ന് കോടതി

By Web TeamFirst Published Sep 2, 2018, 9:22 AM IST
Highlights

അരസന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങിയ 50 ലക്ഷം രൂപ തതിരിച്ച് നല്‍കാന്‍ താരം തയ്യാറായില്ലെന്ന് കാണിച്ചാണ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്. 
 

ചെന്നൈ: നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തമിഴ് നടന്‍ ചിമ്പു 85.50 ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. നാലാഴ്ചയ്ക്കുള്ളില്‍ പിഴ അടയ്ക്കാത്ത പക്ഷം മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുമെന്നും കോടതി അറിയിച്ചു. 

അരസന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അമ്പത് ലക്ഷം രൂപ മുന്‍കൂര്‍ ആയി വാങ്ങിയ ചിമ്പു പിന്നീട് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ വാങ്ങിയ 50 ലക്ഷം രൂപ തതിരിച്ച് നല്‍കാന്‍ താരം തയ്യാറായില്ലെന്ന് കാണിച്ചാണ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്. 

പാഷന്‍ സിനിമാസാണ് പരാതി നല്‍കിയത്. ചിമ്പുവിന്‍റെ പ്രവര്‍ത്തിയില്‍ തങ്ങള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഇവര്‍ വ്യക്തമാക്കി.  ചിമ്പു കൈപ്പറ്റിയ 50 ലക്ഷം രൂപ അഡ്വാന്‍സും അതിന്‍രെ പലിശയും ചേര്‍ത്താണ് 85.50 ലക്ഷം രൂപ പിഴയടയക്കാന്‍ കോടതി ആവശ്യപ്പെട്ടത്. 

click me!