
കബാലി പരാജയപ്പെട്ടാല്‍ എന്ത് സംഭവിക്കും. ഇത്രയും പ്രചരണം നടക്കുന്നതിനിടയില്‍ അത്തരത്തില്‍ ഒരു ചോദ്യവും ഉയരുന്നുണ്ട്. രജനിയുടെ കഴിഞ്ഞ രണ്ട് സിനിമകളായ കൊച്ചടയാനും ലിങ്കയും ബോക്സോഫീസിൽ കനത്ത പരാജയങ്ങളായിരുന്നു എന്നത് വിസ്മരിക്കാനാത്ത വസ്തുതയാണ്. നിർമാതാവിനും വിതരണക്കാർക്കും രജനി പൈസ തിരിച്ചു കൊടുക്കേണ്ട അവസ്ഥ വരെയെത്തിച്ച സിനിമകളായിരുന്നു രണ്ടും.
സൂപ്പർതാരങ്ങളുടെ സിനിമകൾ വൻ തുക മുടക്കി വാങ്ങുന്ന വിതരണക്കാരെയാണ് പരാജയങ്ങൾ ഏറ്റവുമധികം ബാധിക്കുക. മോശമല്ലാത്ത രീതിയിൽ സിനിമ ഓടിയാലും ഇവർക്ക് മുടക്കുമുതൽ തിരിച്ചു കിട്ടിയെന്നു വരില്ല. അതായത് നായകൻ രജനികാന്ത് ആണെങ്കിലും ചിത്രം നല്ലതല്ലെങ്കിൽ പരാജയപ്പെടുമെന്ന് തെളിയിക്കുകയായിരുന്നു ഈ രണ്ടു സിനിമകളും.
കൊച്ചടയാൻ ഗ്രാഫിക്സ് ആയിരുന്നു എന്ന് ന്യായീകരിക്കാമെങ്കിലും അവസാനഭാഗത്തെ ചില കോമാളിത്തരങ്ങൾ ഒഴിച്ചാൽ തരക്കേടില്ലാത്ത ചിത്രമായിരുന്നു ലിങ്ക. മുമ്പിറങ്ങിയ യന്തിരനും ശിവാജിയും ഹിറ്റായിരുന്നെങ്കിൽ ഇടയ്ക്കിറങ്ങിയ കുചേലൻ കനത്ത പരാജയമായിരുന്നു.
ചുരുക്കത്തിൽ രജനിയെ സംബന്ധിച്ച് കബാലി നിർണായകമായ ഒരു ചുവടാണ്. കബാലി വിജയിച്ചാലും പരാജയപ്പെട്ടാലും രജനികാന്ത് എന്ന താരത്തിനെയോ അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിനെയോ അത് കാര്യമായി ബാധിക്കില്ലായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ താരമൂല്യത്തിന് ഇടിവുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. രജനിയെ മാത്രം കണ്ട് സിനിമ എടുക്കണോ എന്ന് നിർമാതാക്കൾ പോലും ഒന്നാലോചിച്ചേക്കാം.
ഇതിലും കൂടുതല്‍ പലതും സംഭവിച്ചേക്കാം... വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ