ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി

By Web DeskFirst Published Feb 6, 2018, 2:24 PM IST
Highlights

കൊച്ചി: കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.  

കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള സിനിമ മത സ്പര്‍ധയുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടി ഇടപ്പളളി സ്വദേശി കെ.പി. രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയുള്ള ചിത്രീകരണമാണെന്നും സിനിമയുടെ പേരില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മാറ്റിയെഴുതാന്‍ അവകാശമില്ലെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ചിത്രത്തിന്‍റെ കഥയും തിരക്കഥയും ബ്ലൂ പ്രിന്‍റും കോടതി പരിശോധിച്ച് മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും അതുവരെ നിരോധനം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു ആവശ്യം.

click me!