ജാമ്യം ലഭിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ദിലീപ്; ഹര്‍ജി ഇന്ന് പരിഗണിക്കും

By Web DeskFirst Published Aug 11, 2017, 6:48 AM IST
Highlights

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ഒരു ചവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍ നിന്ന് തനിക്ക് അയച്ച കത്ത് ലഭിച്ചപ്പോള്‍ തന്നെ ഡി.ജി.പിയ്ക്ക് വാട്സ്അപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു. രണ്ട് ദിവസത്തിനകം രേഖാമൂലം പരാതിയും നല്‍കി. കത്ത് കിട്ടി ഇരുപത് ദിവസം കഴിഞ്ഞാണ് പരാതി കൈമാറിയതെന്ന അന്വേഷണ സംഘത്തിന്റെ വാദത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നത്.  ഇതൊടൊപ്പം എ.ഡി.ജി.പി ബി. സന്ധ്യയ്ക്കെതിരെയും ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപണം ഉയര്‍ത്തിയിരുന്നു.  കേസിന്റെ തുടക്കത്തില്‍ ഗൂഢാലോചനാ വാദം ഉയര്‍ത്തിയ മഞ്ജുവാര്യരുമായി എ.ഡി.ജി.പിയ്ക്ക് അടുപ്പമുണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്. സുനില്‍ കുമാറിനെ കണ്ടിട്ടും സംസാരിച്ചിട്ടുമില്ലെന്നും ദിലീപ് വാദിക്കുന്നു.

click me!