ബിഗ് ബോസില്‍ വീണ്ടും ട്വിസ്റ്റ്, ഹിമ ശങ്കര്‍ തിരിച്ചെത്തുന്നു?

Published : Aug 11, 2018, 08:07 PM ISTUpdated : Sep 10, 2018, 01:37 AM IST
ബിഗ് ബോസില്‍ വീണ്ടും ട്വിസ്റ്റ്, ഹിമ ശങ്കര്‍ തിരിച്ചെത്തുന്നു?

Synopsis

എന്തായാലും ഹിമ ശങ്കര്‍ വീണ്ടും തിരിച്ചെത്തുമ്പോള്‍ പോരാട്ടം കനക്കുമെന്ന് കരുതാം.  

 

നാടകീയവും ആകാംക്ഷയും നിറഞ്ഞ  എപ്പിസോഡുകളുമായി മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്  പ്രേക്ഷകപ്രീതിയോടെ ഏഷ്യാനെറ്റില്‍ സംപ്രേഷണം തുടരുകയാണ്. എലിമിനേഷൻ റൌണ്ടിലെ ആവേശക്കാഴ്‍ചകള്‍ക്കിടയില്‍ ബിഗ് ബോസില്‍‍ വീണ്ടുമൊരു ട്വിസ്റ്റ്. നേരത്തെ പുറത്താക്കപ്പെട്ട മത്സരാര്‍ഥി വൈല്‍ഡ് എൻട്രിയിലൂടെ തിരിച്ചെത്തുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിമ ശങ്കര്‍ ആണ് വീണ്ടും ബിഗ് ബോസിലേക്ക് തിരിച്ചെത്തുന്നതെന്നാണ് അവരോട് അടുത്തവൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് വെളിപ്പെടുത്തിയത്. തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കാൻ മതിയായ അവസരങ്ങള്‍ ലഭിച്ചില്ലെന്ന് നേരത്തെ ഹിമ ശങ്കര്‍ പ്രതികരിച്ചിരുന്നു. എന്തായാലും ഹിമ ശങ്കര്‍ വീണ്ടും തിരിച്ചെത്തുമ്പോള്‍ പോരാട്ടം കനക്കുമെന്ന് കരുതാം.

അടുത്തിടെ ബിഗ് ബോസ്സില്‍ പ്രവേശനം ലഭിച്ച അഞ്ജലി അമീര്‍ ഷോയില്‍ നിന്ന് പുറത്തുപോയിരുന്നു. അഞ്ജലി അമീറിന് പകരമാണ് ഇപ്പോള്‍ ഹിമ ശങ്കറിന് അവസരം വീണ്ടും ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും ആദ്യം ബിഗ് ബോസ്സില്‍ നിന്ന് പുറത്തായത് മനോജ് വര്‍മ്മയായിരുന്നു. പിന്നീട് ശ്രീലക്ഷ്മി ശ്രീകുമാര്‍, ദീപൻ മുരളി, ശ്വേതാ മേനോൻ, ഡേവിഡ് ജോണ്‍, ദിയ സന എന്നിവരും പുറത്തുപോയി. നിലവില്‍ സാബു മോൻ, അനൂപ് ചന്ദ്രൻ പേര്‍ളി മാണി, അരിസ്റ്റോ സുരേഷ് എന്നീ മത്സാര്‍ഥികള്‍ എലിമിനേഷൻ റൌണ്ടിലുമാണ്. അതിനിടയിലാണ് വലിയൊരു ട്വിസ്റ്റുമായി ഹിമ ശങ്കര്‍ ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തുന്നത്.

അതേസമയം മറ്റൊരു സര്‍പ്രൈസ് കൂടി ഇത്തവണത്തെ ബിഗ് ബോസ്സിലുണ്ടാകും. ഉലകനായകൻ കമല്‍ഹാസൻ ബിഗ് ബോസില്‍ അതിഥിയായി എത്തുന്നുവെന്നതാണ് ആ പ്രത്യേകത. കമല്‍ഹാസനൊപ്പം വിശ്വരൂപം സിനിമയിലെ മറ്റ് പ്രവര്‍ത്തകരുമുണ്ടാകും.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ