പിരിഞ്ഞിട്ടും പിരിയാ​​തെ ഹൃത്വികും മുൻ ഭാര്യ സൂസൈനും

Published : Mar 22, 2022, 04:32 PM IST
പിരിഞ്ഞിട്ടും പിരിയാ​​തെ ഹൃത്വികും മുൻ ഭാര്യ സൂസൈനും

Synopsis

ഭാര്യയായിരുന്ന സൂസൈന്‍ ഖാനുമായി ചേർന്ന്​ വെസ്​റ്റ്​ അന്തേരിയിൽ തുടങ്ങിയ ചാർക്കോൾ ബിസിനസ്​ പദ്ധതിയിൽ നിന്ന്​  ഹൃത്വിക്​ റോഷൻ പിൻവാങ്ങിയിരുന്നു. രാജകീയ അലങ്കാര ജോലികൾക്കായുള്ള പദ്ധതിയാണ്​ ദമ്പതികൾ വേർപിരിഞ്ഞതോടെ താരം ഉ​പേക്ഷിച്ചത്​. സൂസൈനാകട്ടെ ഇൻസ്​റ്റഗ്രാമിൽ ഹൃത്വികുമൊത്ത്​​ എടുത്ത ചിത്രങ്ങൾ പോസ്​റ്റ്​ ചെയ്യുന്നത്​ തുടരുന്നുമുണ്ട്​.  ​

സാധാരണ വേഷം ധരിച്ച ഹൃത്വിക് സൂസന്നക്കും ചാർക്കോൾ പദ്ധതിയിലെ മറ്റ്​ അംഗങ്ങൾക്കുമൊപ്പം നിൽക്കുന്നതാണ്​ ചിത്രം. ഹൃത്വികിന്‍റെ സ്​റ്റോറിലെ സന്ദർശനം ഉത്സാഹം വർധിപ്പിച്ചെന്ന്​ സൂസൈന്‍ രേഖപ്പെടുത്തിയിട്ടുണ്ട്​. അത്ഭുത ലോക​ത്ത്​ കൂടിയുള്ള സഞ്ചാരം എന്നാണ്​ ടീമിനൊപ്പമുള്ള ചിത്രത്തിന്​ ഹൃത്വിക് നൽകിയ കുറിപ്പ്​​. നിങ്ങളുടെ ഉൗർജം ഞങ്ങളെ കൂടുതൽ നന്നായി പ്രവർത്തിപ്പിക്കുമെന്ന്​ സൂസൈന്‍ രേഖപ്പെടുത്തിയപ്പോൾ ചാർക്കോൾ പദ്ധതിയെ മനോഹരമാക്കിയ  വിസ്​മയ പെൺസംഘത്തെ കണ്ടെന്നായിരുന്നു ഹൃത്വിക്​ രേഖപ്പെടുത്തിയത്​.

കങ്കണ റണാവതുമായുള്ള തർക്കങ്ങൾക്കിടയിലാണ്​ ഹൃത്വിക് സൂസൈന്‍റെ സ്​റ്റോറിൽ എത്തിയത്​. 2000ലാണ്​ സൂസൈന്‍ ഖാ​നും ഹൃത്വികും വിവാഹിതരായത്​. 2014ൽ വേർപിരിഞ്ഞ ഇവർക്ക്​ റഹാൻ, റിദാൻ എന്നിങ്ങനെ രണ്ട്​ മക്കളുമുണ്ട്​. വേർപിരിഞ്ഞെങ്കിലും ഇവർ ബന്ധം തുടർന്നിരുന്നു. മക്കളുമൊന്നിച്ച്​ കറങ്ങാൻ പോകാറുമുണ്ടായിരുന്നു.

ഹൃത്വികിനെ കുറ്റപ്പെടുത്തിയുള്ള കങ്കണയുടെ വെളിപ്പെടുത്തലുകൾ വന്നപ്പോഴും സൂസൈന്‍ പ്രതികരിച്ചിരുന്നു. ഹൃത്വികും കങ്കണയും ഒന്നിച്ചുള്ള വൈറലായ പാർട്ടി ഫോ​ട്ടോ പുറത്തുവന്നപ്പോൾ ഫോട്ടോഷോപ്പിൽ ചെയ്​തതാണെന്നായിരുന്നു സൂസൈന്‍ പ്രതികരിച്ചത്​. സൂസൈനും ഹൃത്വികും വീണ്ടും ഒന്നിക്കുമെന്ന്​ കരുതുന്നവരും ഏറെയാണ്​.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ ബീഫ് കഴിക്കും, കേരള സ്റ്റോറി ഇഷ്ടമുള്ളവർ കാണട്ടെ, ബിജെപി ആണെങ്കിലും..'; നടൻ കൃഷ്ണ കുമാർ
ഞാൻ തളര്‍ന്നുപോകുമെന്ന് പലരും കരുതി, ആ കേസിനാണ് ആദ്യമായി കോടതിയില്‍ കയറിയത്: മീനാക്ഷി അനൂപ്