
മുംബൈ: സിനിമാ ജീവിതത്തിന്‍റെ തുടക്കത്തില്‍ പല പരാജയങ്ങളും ഹൃത്വിക് റോഷന്‍ എന്ന താരത്തിനുണ്ടായിട്ടുണ്ട്. എന്നാല്‍ പിന്നീട് തന്‍റെ അഭിനയം കൊണ്ട് അവയെ ഒക്കെ മറികടക്കാനും പ്രേക്ഷക പ്രശംസ പിടിച്ച് പറ്റാനും ഹൃത്വിക്കിന് കഴിഞ്ഞിട്ടുണ്ട്.
മകന്‍റെ പിറന്നാള്‍ ദിനത്തില്‍ ട്വിറ്ററില്‍ ഹൃത്വിക് പങ്കുവെച്ച വീഡിയോ ആരെയും പ്രോത്സാഹിപ്പിക്കുന്നതാണ്. എല്ലാ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും നമ്മുടെയുള്ളിലെ കുട്ടിക്കും എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പേടിയെ പേടിക്കരുതെന്നാണ് വീഡിയോയിലൂടെ ഹൃത്വിക്ക് പറയുന്നത്.
ചെറുപ്പകാലത്ത് തന്‍റെ ഉത്സാഹം നശിപ്പിക്കുമായിരുന്ന കാര്യത്തോട് എങ്ങനെയാണ് പൊരുതിയതെന്നും പേടിയെ നേരിടുന്നത് നമ്മളെ ശക്തരാക്കുമെന്ന് ഹൃത്വിക്ക് വ്യക്തമാക്കുന്നു.
To all our sons and daughters and to the child within us all. Sharing something I wrote . ( headphones please) pic.twitter.com/e6eROF770t
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ