ബിപിൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'നിഴൽവേട്ട' എന്ന പുതിയ സസ്പെൻസ് ത്രില്ലർ സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു

ബിപിൻ നമ്പ്യാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിഴൽവേട്ട എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം വയനാട് പനമരത്തും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. മലയാള സിനിമയിലെ ഒരു പ്രധാന യുവ നടൻ നായകനാകുന്ന ഈ ചിത്രത്തിൽ ദിനേശ് പണിക്കർ, രജിത്കുമാർ, അരിസ്റ്റോ സുരേഷ്, വിനോദ് കോവൂർ, വിജയൻ കാരന്തൂർ, ജയരാജ്‌, ഷിബു നിർമ്മാല്യം,റീമ ആർ രാജീവ്‌, ദീപ്തി മിത്ര, കാലസുബ്രഹ്മാണ്യം, കീർത്തി മനോജ്‌ തുടങ്ങിയ താരങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഛായാഗ്രഹണം- നജീബ് ഷാ, ഗാനരചന- വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം- സലാം വീരോളി, പ്രൊജക്ട് ഡിസൈനർ- ഷിബു നിർമ്മാല്യം, ആർട്ട്‌- ഗാഗുൽ ഗോപാൽ, മേക്കപ്പ്- പ്യാരി, പ്രൊഡക്ഷൻ കൺട്രോളർ- രൂപേഷ് വെങ്ങളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഖിൽ സാമ്രാട്ട്, അസോസിയേറ്റ് ഡയറക്ടർ- സന്തോഷ് പി മണ്ണൂർ, അസിസ്റ്റൻ്റ് ഡയറക്ടർ- അഭിനന്ദ് പുറമേരി, അഭിനവ് അച്ചു, പ്രൊഡക്ഷൻ മാനേജർ- സുജല ചെത്തിൽ, രാജീവ് ചെമഞ്ചേരി, സ്റ്റിൽസ്- വിനീഷ് ഫ്ലാഷ് ബാക്ക്, പി ആർ ഒ- എ എസ് ദിനേശ്.