സുപ്രീം കോടതി വിധി ഞങ്ങള്‍ക്ക് വേണ്ട; മോദി നേരിട്ട് പത്മാവത് നിരോധിക്കണം - കര്‍ണിസേന

By Web DeskFirst Published Jan 27, 2018, 6:01 PM IST
Highlights

ദില്ലി: പത്മാവതിന് എല്ലാ സംസ്ഥാനങ്ങളിലും പ്രദര്‍ശനാനുമതി നല്‍കിയ സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന് കര്‍ണിസേന. ഹഫിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ണിസേന നേതാവ് മഹിപാല്‍ സിങാണ് സുപ്രീം കോടതി ഉത്തരവ് തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്.

ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോയിട്ടില്ല. മറ്റാരോ ആണ് കോടതിയെ സമീപിച്ചത്. കോടതിയുടെ തീരുമാനം ഞങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. പണമുള്ളവര്‍ക്ക് മാത്രം അവര്‍ക്ക് കോടതികളില്‍ നിന്ന് അനുകൂലമായ വിധികള്‍ കിട്ടും. സുപ്രീം കോടതിയിലെ ജ‍ഡ്‍ജിമാര്‍ തന്നെ കോടതിയെ ചോദ്യം ചെയ്യുകയാണ്. കോടതിയല്ല കേന്ദ്ര സര്‍ക്കാറാണ് സിനിമ നിരോധിക്കേണ്ടത്. മോദി അത് ചെയ്യണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ കൈയ്യിലാണ് കാര്യങ്ങള്‍. സുപ്രീം കോടതി ജനങ്ങള്‍ക്ക് മുകളിലല്ല. ഒരുവശം മാത്രം കേട്ട് തീരുമാനമെടുക്കുന്നത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യം തടയാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി പറയുന്നത്. ഞങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഞങ്ങള്‍ റോഹിങ്ക്യകളോ ബംഗ്ലാദേശികളോ, പാകിസ്ഥാനികളോ അല്ല. നികുതിയടയ്‌ക്കുന്ന ദേശസ്നേഹികളായ പൗരന്മാരാണ് ഞങ്ങള്‍-മഹിപാല്‍ സിങ് പറഞ്ഞു.

 

click me!