നാനാ പടേക്കര്‍ മാന്യനല്ല, പക്ഷേ തനുശ്രീയോട് അങ്ങനെ ചെയ്യില്ലെന്ന് രാജ് താക്കറെ

Published : Oct 18, 2018, 06:13 PM IST
നാനാ പടേക്കര്‍ മാന്യനല്ല, പക്ഷേ തനുശ്രീയോട് അങ്ങനെ ചെയ്യില്ലെന്ന് രാജ് താക്കറെ

Synopsis

ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ മാന്യനല്ല, എന്നാല്‍ തനുശ്രീയോട് മോശമായി പെരുമാറുമെന്ന് കരുതുന്നില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. അയാള്‍ മാന്യനല്ലെന്ന് എനിക്ക് അറിയാം, ഭ്രാന്തമായ കാര്യങ്ങള്‍ അയാള്‍ ചെയ്യാറുമുണ്ട്. എന്നാല്‍ ഇത് അയാള്‍ ചെയ്യില്ലെന്നാണ് കരുതുന്നതെന്ന് 

അമരാവതി: ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ മാന്യനല്ല, എന്നാല്‍ തനുശ്രീയോട് മോശമായി പെരുമാറുമെന്ന് കരുതുന്നില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. അയാള്‍ മാന്യനല്ലെന്ന് എനിക്ക് അറിയാം, ഭ്രാന്തമായ കാര്യങ്ങള്‍ അയാള്‍ ചെയ്യാറുമുണ്ട്. എന്നാല്‍ ഇത് അയാള്‍ ചെയ്യില്ലെന്നാണ് കരുതുന്നതെന്ന് രാജ് താക്കറെ വിശദമാക്കുന്നു.

നാനാ പടേക്കറിനെതിരായി തനുശ്രീ ദത്ത ഉന്നയിച്ച മീടൂ വിവാദത്തിലാണ് രാജ് താക്കറെയുടെ പ്രതികരണം. കോടതി അക്കാര്യം പരിഗണിക്കട്ടെയെന്നും മാധ്യമങ്ങള്‍ മീ ടൂവിനെ പിന്നാലെ പോകണ്ട ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.  മീ ടൂ എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. അതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍  ചര്‍ച്ച നടത്തുന്നത് ശരിയല്ലെന്നും രാജ് താക്കറെ പറഞ്ഞു. 

സ്ത്രീകള്‍ക്കു നേരായ ഏതു തരം ആക്രമണങ്ങളിലും സഹായം തേടി നവനിര്‍മാണ്‍ സേനയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തലിന് എതിരെ സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം വെളിപ്പെടത്തലുകള്‍ നടത്തേണ്ടത് പത്ത് വര്‍ഷം കഴിഞ്ഞല്ല സംഭവം നടക്കുമ്പോള്‍ തന്നെയാണെന്നും രാജ് താക്കറെ പറഞ്ഞു. 

പെട്രോള്‍ വില വര്‍ധന, രൂപയുടെ തകര്‍ച്ച. തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങളെ മറക്കാനുള്ള പഴുതായാണ് മീടൂ നിലവില്‍ ഉപയോഗിക്കപ്പെടുന്നതെന്ന് രാജ് താക്കറെ ആരോപിച്ചു. ഈ പ്രശ്നങ്ങളൊന്നും നിലവില്‍ ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും രാജ് താക്കറെ പറഞ്ഞു. സ്ത്രീകളോട് മോശം പെരുമാറ്റം നടത്തുന്നവര്‍ക്ക് കൃത്യമായ പാഠം പഠിപ്പിക്കുവെന്നും അദ്ദേഹം പറഞ്ഞു. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്