വീണ്ടും സിനിമാക്കാലം, തലസ്ഥാനത്ത് ഡോക്യുഫെസ്റ്റ്

By Web DeskFirst Published Jun 16, 2017, 8:31 AM IST
Highlights

പത്താമത് അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി  ഹ്രസ്വചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് കൈരളി തീയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസം നീളുന്ന മേളയില്‍ 210 ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
 
മൂന്ന് ഹ്രസ്വചിത്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെയാണ്  മേളയുടെ പത്താംപതിപ്പ് തുടങ്ങുന്നത്. മത്സര വിഭാഗത്തിലെ 77 ചിത്രങ്ങളടക്കം ആകെ 210 ഹ്രസ്വചിത്രങ്ങളാണ് പ്രദര്ശനത്തിനെത്തുന്നത്.  ഓസ്കര് നാമനിര്ദ്ദേശം നേടിയ റോജര്‍ വില്യംസിന്റെ ലൈഫ് അനിമേറ്റഡ് എന്ന അമേരിക്കന്‍ ചിത്രവും പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പ്രാന്തിക് ബസുവിന്റെ സഖിസോണയുമാണ് ഉദ്ഘാടന ചിത്രങ്ങള്‍.  ദൃശ്യങ്ങള്‍ ഇല്ലാതെ ശബ്ദത്തിലൂടെ കഥ പറയുന്ന സൗണ്ട്ഫൈല്‍സ് എന്ന പ്രത്യേക വിഭാഗമാണ് ഇക്കുറി മേളയുടെ ആകര്‍ഷണം.
 

പ്രവാസികളുടെ ജീവിതക്കഥകള്‍, സത്രീപക്ഷ പ്രമേയങ്ങള്‍, ലോകപ്രശസ്തരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മൈ മാസ്ട്രോ തുടങ്ങി വ്യത്യസ്ത പാക്കേജുകള്‍ക്കുകള്‍ മേളയ്‌ക്ക് മിഴിവേകും
പ്രധാനവേദിയായ കൈരളിയില്‍ സിനിമകള്‍ക്കൊപ്പം കലാവിരുന്നുകളുമുണ്ടാകും.


 

click me!