
48 ാം മത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം താരസമ്പന്നമായിരുന്നു. ബോളിവുഡിലെയും മോളിവുഡിലെയും മറ്റുമായി വന്‍ താരനിര തന്നെയാണ് സമാപന ചടങ്ങിനെത്തിയത്. ചടങ്ങില്‍ അമിതാഭ് ബച്ചനെ ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. എന്നാല്‍ ഇതിനിടെ ബിഗ്ബിയെ ഏറെ വിഷമിപ്പിച്ച സംഭവമുണ്ടായി.
നടന്‍ അക്ഷയ് കുമാര്‍ കാല്‍ തൊട്ട് തൊഴാന്‍ ശ്രമിച്ചതാണ് അമിതാഭ് ബച്ചനെ ഏറെ വിഷമിപ്പിച്ചത്. അക്ഷയ് കുമാര്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും അത് എന്നെ ഏറെ വിഷമിപ്പിച്ചെന്നും അതിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. ബിഗ്ബിയോടൊപ്പം അഭിനയിച്ചതിനെ കുറിച്ചും കുട്ടിക്കാലത്ത് അമിതാഭ് ബച്ചനെ കണ്ടതിനെ കുറിച്ചും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അക്ഷയ് അമിതാഭ് ബച്ചന്റെ കാല്‍ തൊട്ട് വന്ദിച്ചത്.
"അമിതാഭ് ബച്ചനോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെയും തന്റെ അച്ഛനായിട്ടാണ് അഭിനയിച്ചത്. മറ്റു നടന്മാരുടെ അച്ഛനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയുടെ അച്ഛനാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
എനിക്ക് 12- 13 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം കശ്മീര്‍ കാണാന്‍ പോയി. അവിടെ അമിതാഭ് ബച്ചന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ ഓട്ടോഗ്രാഫ് അച്ഛന്‍ എന്നോട് പറഞ്ഞു. ഞാന്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ പോകുമ്പോള്‍ അദ്ദേഹം മുന്തിരി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എനിക്ക് അത് വേണമായിരുന്നു. അദ്ദേഹം കഴിക്കുന്നതിനിടയില്‍ ഒരെണ്ണം താഴെ പോയി. ഞാന്‍ അതെടുത്തു. അദ്ദേഹം അത് കണ്ടില്ലെന്നടിച്ചു. എനിക്ക് ഓട്ടോ ഗ്രാഫ് തന്നു. ഒപ്പം ഒരു കൂട്ടം മുന്തിരിയും. നല്ല പുളിയുണ്ടായിരുന്നു ആ മുന്തിരിക്ക്. ഇപ്പോഴും ആ പുളിപ്പ് എന്റെ നാവില്‍ ഉണ്ട്". അക്ഷയ് കുമാര്‍ പറഞ്ഞു. ഇതിന് ശേഷം അമിതാഭ് ബച്ചന്റെ കാലുകള്‍ തൊട്ട് വന്ദിക്കാന്‍ ആഗ്രമുണ്ടെന്ന് പറഞ്ഞ് ആക്ഷയ്കുമാര്‍ കാ്ല്‍ തൊട്ട് വന്ദിക്കുകയായിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ