
കേരള അന്താരാഷ്‍ട്ര ചലച്ചിത്രമേള ഒമ്പതിനു തുടങ്ങും. ഒമ്പതിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. പ്രമുഖ ചെക് സംവിധായകൻ ജിറിമെൻസിലിന് സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം നൽകും.
അഭയാർത്ഥി പ്രശ്നവും ലിംഗസമത്വവും പ്രമേയമായ ചിത്രങ്ങളുടെ പാക്കേജ് ഇത്തവണയുണ്ട്. അഫ്ഗാനിൽ നിന്നുള്ള പാർട്ടിംഗ് ആണ് ഉദ്ഘാടനസിനിമ. 62 രാജ്യങ്ങളിൽ നിന്നായി 185 സിനിമകൾ പ്രദർശിപ്പിക്കും. മൊഹ്സിൻ മഖ്മൽബഫിന്റെ ദ നൈറ്റ്സ് ഓഫ്സ സയൻദേ- റൂഡും, കിംകി ഡുകിന്റെ ഏറ്റവും പുതിയ ചിത്രം ദ നെറ്റും മേളയിൽ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ