
മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തെന്നിന്ത്യയുടെ സംഗീതചക്രവര്‍ത്തി ഇളയരാജ വീണ്ടും മലയാളത്തിലേയ്‌ക്ക് മടങ്ങിയെത്തുന്നു. ടിനി ടോമിനെ നായകനാക്കി ജോണ്‍സണ്‍ എസ്തപ്പാന്‍ സംവിധാനം ചെയ്യുന്ന ദഫേദാര്‍ എന്ന ചിത്രത്തിലൂടെയാണ് ഇളയരാജ വീണ്ടും മലയാളചിത്രത്തിന് സംഗീതം നല്‍കുന്നത്. മലയാളികള്‍ക്ക് സമ്മാനമായി ഒരോണപ്പാട്ടും ചിത്രത്തിലുണ്ടാകുമെന്ന് ഇളയരാജ പറഞ്ഞു.
തമിഴിന്‍റെ സംഗീതരാജാവ്. ഒരു തലമുറയെ മുഴുവന്‍ നാടോടിശീലുകളില്‍ മുക്കിയെടുത്ത മാന്ത്രികന്‍. വെസ്റ്റേണ്‍ സംഗീതത്തോടൊപ്പം തമിഴിന്‍റെ ഈണങ്ങളെ അദ്ഭുതകരമായി വിളക്കിച്ചേര്‍ത്തു ഇളയരാജ.
തമിഴിന്‍റെ ഇമ്പം കലര്‍ന്ന നാടോടി ഈണങ്ങളുടെ മന്നന്‍ പക്ഷേ മലയാളത്തിലെത്തിയാല്‍ കേരളത്തിന്‍റെ തനിമ കലര്‍ന്ന ഈരടികള്‍ മൂളും. പണ്ടത്തെ പാട്ടിന്‍റെ വരികള്‍ ചുണ്ടത്ത് തേന്‍തുള്ളിയായ ഒഎന്‍വിയുടെ ഈണങ്ങളിലും ന്ത്രികവിദ്യ കേരളം കേട്ടറിഞ്ഞതാണ്.
തമിഴിലും തെലുങ്കിലും സജീവമല്ലാതിരുന്ന കാലത്തും ഇടവേളകളില്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൂടെ ഇളയരാജ മലയാളത്തിന് പാട്ടുകള്‍ സമ്മാനിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അദ്ദേഹം വീണ്ടും ഒരു മലയാളചിത്രത്തിന് സംഗീതം നല്‍കുകയാണ്. ടിനി ടോം നായകനായ ദഫേദാര്‍ എന്ന ചിത്രത്തില്‍ മലയാളികള്‍ക്ക് ഓണസമ്മാനമായി ഒരു ഓണപ്പാട്ടുമുണ്ട്.
ജില്ലാകലക്ടറുടെ അകമ്പടിക്കാരനായ ദഫേദാറുകളുടെ കഥ പറയുന്ന ചിത്രം നവരാത്രിക്കാലത്ത് തീയറ്ററുകളിലെത്തും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ