
ഐഎംഡിബി (IMDB) യുടെ ഇന്ത്യയിലെ ഈ വർഷത്തെ പത്ത് ജനപ്രിയ ചിത്രങ്ങളുടെ പട്ടിക പുറത്ത്. നവാഗതനായ അഹാന്‍ പാണ്ഡേ, അനീത് പഡ്ഡ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്‍ത 'സയ്യാര'യാണ് ലിസ്റ്റിൽ ആദ്യ സ്ഥാനത്തെത്തിയിരിക്കുന്നത്. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം ജൂലൈ 18 നാണ് തിയറ്ററുകളില്‍ എത്തിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു പ്രണയചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് സൈയാര നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം 569.75 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഗ്രോസ്.
മഹാവതാർ നരസിംഹയാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. ഛാവ, കാന്താര ചാപ്റ്റർ 1: എ ലെജന്റ് എന്നീ ചിത്രങ്ങൾ മൂന്നും നാലും സ്ഥാനങ്ങൾ നേടിയപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം കൂലി അഞ്ചാം സ്ഥാനം നേടി.
ഐഎംഡിബി ലിസ്റ്റിൽ ഉൾപ്പെട്ട ഏക മലയാള ചിത്രം ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1: ചന്ദ്ര'യാണ്. ജനപ്രിയ ചിത്രങ്ങളുടെ കൂട്ടത്തിൽ പത്താം സ്ഥാനമാണ് ലോകയ്ക്ക് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
1. സയ്യാര
2. മഹാവതാർ നരസിംഹ
3. ഛാവ
4. കാന്താര ചാപ്റ്റർ 1: എ ലെജന്റ്
5. കൂലി
6. ഡ്രാഗൺ
7. സിതാരെ സമീൻ പർ
8. ദേവ
9. റെയ്ഡ് 2
10. ലോക ചാപ്റ്റർ 1: ചന്ദ്ര
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ