
രാജ്യം 70ാം സ്വതന്ത്യദിനം ആഘോഷിക്കുമ്പോഴും സ്വാതന്ത്യ്രം എന്തെന്ന് അറിയാത്ത ഒരു സമൂഹം ഇന്നും നമ്മുക്കിടയിൽ ഉണ്ട്. അവരുടെതല്ലാത്ത കാരണങ്ങൾ കൊണ്ട് സ്വാതന്ത്യം നഷ്ടമായവർ. ആഗ്രഹങ്ങൾ നേടിയെടുക്കാനുള്ള യാത്രയിൽ സ്വാതന്ത്ര്യം തടസമായവരെ കുറിച്ചും അത് തരണം ചെയ്തവരെയും കുറിച്ചുമുളള ഒരു ചെറു ചിത്രം. ഇന്ത്യ ഗോട്ട് ഫ്രീഡം. ഡിഡ് യു? എന്ന ഷോർട്ട് ഫിലിം ഒരു കൂട്ടം ചെറുപ്പക്കാരുടെതാണ്. തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് കൂടിയായ ആഷിഷ് തമ്പിയാണ്. ഉസാമ ഷിഹാബുദ്ദീനാണ് നിർമ്മാണം. മാധ്യമ വിദ്യാർത്ഥിയായിരുന്ന ബിനു കെ വർഗ്ഗീസാണ് എഡിറ്റിങ്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ