'8 മണിക്കൂർ കഷ്ടപ്പാട്, 1 സബ്സ്ക്രൈബറിൽ നിന്നും 30,000 വരെ'; സിനിമയിൽ ചെയ്യുന്നത് തെറ്റല്ലേ? 'പര്‍പ്പിള്‍ ഹാല്‍സിയന്‍' ആദ്യപ്രതികരണം

Published : Apr 13, 2026, 01:01 PM IST
 Purple Halcyon

Synopsis

ഇൻസ്റ്റാഗ്രാമിലെ 'പർപ്പിൾ ഹാൽസിയന്‍' എന്ന അശ്വിനി, സബ്സ്ക്രിപ്ഷനിലൂടെ കോടികൾ നേടിയതിനെക്കുറിച്ചും അക്കൗണ്ട് പൂട്ടിയതിനെക്കുറിച്ചും പ്രതികരിച്ചു. 'ആർമി റീൽ' വിവാദം പഴയ പോസ്റ്റ് വളച്ചൊടിച്ചതാണെന്നും അശ്വിനി വ്യക്തമാക്കി.

മീപകാലത്ത് സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന പേരാണ് അശ്വിനിയുടേത്. ഇൻസ്റ്റാ​ഗ്രാമിൽ പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന യൂസർ നെയിമിൽ അറിയപ്പെടുന്ന അശ്വിനി, സബ്സ്ക്രിപ്ഷനിലൂടെ നോടുന്നത് ഒരുകോടി അടുപ്പിച്ച തുകയാണ്. രണ്ട് ദിവസം മുൻപ് ഈ പേജ് പൂട്ടിപ്പോയിരുന്നു. ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തു. ഇപ്പോഴിതാ പർപ്പിൾ എവിടെ എന്ന ചോദ്യത്തിനും അക്കൗണ്ട് എങ്ങനെ വന്നു എന്നതിനുമൊക്കെ ആദ്യപ്രതികരണം നൽകിയിരിക്കുകയാണ് അശ്വനി. സബ്സ്ക്രിപ്ഷനിലേക്ക് പ്ലാൻ ചെയ്ത് വന്നതല്ലെന്നും മെറ്റയുടെ ഫീച്ചർ വന്നപ്പോൾ താനത് ഉപയോ​ഗിക്കേണ്ട രീതിയിൽ ഉപയോ​ഗിക്കുകയായിരുന്നുവെന്നുമാണ് അശ്വിനി പറയുന്നത്.

"ഇങ്ങനെ ഒരു റീച്ച് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ച കാര്യമല്ല. സബ്സ്ക്രിപ്ഷനിലേക്ക് പ്ലാന്‍ ചെയ്ത് വന്നതുമല്ല. അത്യാവശ്യം റീച്ചുള്ള അക്കൗണ്ടുകളില്‍ മോണിറ്റൈസേഷന്‍ വരും. ആ ഫീച്ചര്‍ മെറ്റ കൊടുക്കും. ഒരു ദിവസം വൈകുന്നേരം ചായയും കുടിച്ചിരുന്നപ്പോള്‍ എനിക്ക് നോട്ടിഫിക്കേഷന്‍ വന്നു. അത് ഞാന്‍ ഉപയോഗിച്ചു. ഞാന്‍ തുടങ്ങിയ സമയത്ത് 50ഉം 60ഉം ഒക്കെയായിരുന്നു. അല്ലാതെ ഒറ്റയടിക്ക് 30,000ത്തിലേക്ക് വന്നതല്ല. ആദ്യം ഒരു സബ്സ്ക്രൈബറായിരുന്നു. എല്ലാവരേയും പോലെ റീൽ ഇട്ടിട്ട് ഞാൻ പോകില്ല. റീൽ അപ്പ് ചെയ്തിട്ട് രണ്ട് മണിക്കൂർ അതിൽ തന്നെ ചെലവഴിക്കും. കമന്റുകൾക്ക് മറുപടി കൊടുക്കാൻ. പലരും പറയുന്നത് വെറുതെ കാശ് ഉണ്ടാക്കിയെന്നാണ്. വെറുതെയല്ല. ദിവസവും 8 മണിക്കൂർ കഷ്ടപ്പെട്ടിട്ടാണ്. എല്ലാം ചെയ്യുന്നത് ഞാൻ തനിച്ച് തന്നെയാണ്", എന്ന് അശ്വിനി പറയുന്നു.

"പലരും പറയുന്നു സ്ത്രീകള്‍ക്ക് മാത്രമെ പറ്റൂ എന്ന്. എത്രയോ പുരുഷന്മാര്‍ക്ക് സബ്സ്ക്രിപ്ഷൻ ഉണ്ട്. പുരുഷന്മാര്‍ക്കും പറ്റും. നിങ്ങള്‍ക്ക് ഉള്ള കഴിവ് എന്താണോ അത് പോസ്റ്റ് ചെയ്ത് സബ്സ്ക്രൈബേഴ്സിനെ കൂട്ടാം. എനിക്ക് അവസരം ലഭിച്ചപ്പോള്‍ ഞാനത് ഉപയോഗിച്ചു. സ്ത്രീകളെ മാത്രമാണല്ലോ ഇപ്പോള്‍ കുറ്റം പറയുന്നത്. ജിമ്മന്‍ ചേട്ടന്മാർ ഷട്ടി ഇട്ട് വീഡിയോസും ഫോട്ടോയും ഇടുന്നില്ലേ. അതും ചര്‍ച്ച ചെയ്യണം. ശാരീരക സൗന്ദര്യം എന്ന് പറയുന്നത്. മെലിഞ്ഞിരിക്കണം എന്നൊന്നുമില്ല. ഒരാളുടെ കോണ്‍ഫിഡന്‍സ് ആണ്. അവരുടെ ശരീരം അവതരിപ്പിക്കാനുള്ള കോണ്‍ഫിഡന്‍സ്. ഓരോ വ്യക്തകള്‍ക്കും അവരവരുടേതായ ചോയ്സ് ഉണ്ട്", എന്നും അശ്വിനി പറഞ്ഞു.

"പര്‍പ്പിള്‍ എന്നത് ഞാന്‍ വിചാരിച്ചൊരു സംഭവമാണ്. പക്ഷേ കുറേ ഹാഷ്ടാഗുകള്‍ വരുന്നുണ്ട്. വേറൊരു പേര് കൂടി ചേര്‍ക്കാമെന്ന് നോക്കിയപ്പോള്‍ ഹാല്‍സിയോണ്‍ വരുന്നത്. അതൊരു കിംഗ് ഫിഷറിന്‍റെ വേറൊരു പേരാണ്. പര്‍പ്പിള്‍ എന്‍റെ വ്യക്തിപരമായ ജീവിതവുമായി റിലേറ്റഡ് ആണ്. ഒന്ന് കാറ്. മറ്റൊന്ന് ഏറ്റവും ഇഷ്ടപ്പെട്ടൊരു വ്യക്തിയുമായി ബന്ധപ്പെട്ടതാണ്. പ്രണയം ആര്‍ക്കാ ഇല്ലത്തത്? പ്രണയം അന്നും ഇന്നും ഞാന്‍ മരിക്കുന്നത് വരെയും ഉണ്ടാകും. ഒരു മാധവിക്കുട്ടി ലൈന്‍ ആണ്. അവരുടെ ഒരു ഫാന്‍ ആണ് ഞാന്‍", എന്നും അശ്വിനി പറയുന്നു.

ഒരു ആർമി റീൽ ആണ് അക്കൗണ്ട് പൂട്ടാൻ കാരണമെന്ന തരത്തിൽ പോസ്റ്റുകൾ വരുന്നുണ്ട്. ഇതേകുറിച്ചും അശ്വനി സംസാരിച്ചു. 'ആര്‍മിയുമായി ബന്ധപ്പെട്ട് ഒരുപാട് നാള് മുന്നെ ഇട്ടൊരു പോസ്റ്റാണ് അത്. ഞാന്‍ സെന്‍സേഷനായ ശേഷം ആ പോസ്റ്റെടുത്ത് വലിയ വിഷയമാക്കി മാറ്റിയത്. വളച്ചൊടിച്ചാണ് ഓരോ കാര്യങ്ങളും പറയുന്നത്. ഹോട്ട് വീഡിയോസ് ചെയ്യുന്നവരുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ഫേയ്ക്ക് ആണ്. സിനിമയിലിപ്പോള്‍ പല കാര്യങ്ങളും കാണുന്നുണ്ട്. നായകന്‍ വില്ലനെ കൊല്ലുന്നു, ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നു. അവരൊരു ഡിസ്ക്ലൈമര്‍ ആണ് വയ്ക്കുന്നത്. പക്ഷേ അതൊക്കെ നിയമവിരുദ്ധമാണല്ലോ. പക്ഷേ ആരും അതിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നില്ല. റീല്‍ എന്നത് പ്ലാന്‍ ചെയ്ത് എടുക്കുന്ന വീഡിയോയാണ്. അല്ലാതെ ലൈവ് അല്ല. ആര്‍മി കാര്‍ഡ് കാണിച്ചാണ് ഞാന്‍ ടോള്‍ പാസ് ചെയ്തതെന്നോ ആര്‍മിക്കാരന്‍ കൂടെ ഉണ്ടായിരുന്നെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ജസ്റ്റ് എ ഫണ്‍ എന്ന് ഞാന്‍ ക്യാപ്ഷനും കൊടുത്തിരുന്നു. എന്നിട്ടാണ് അവര്‍ ചര്‍ച്ചയാക്കിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ മടിയില്ലാത്ത ആളാണ് ഞാന്‍. അത് അംഗീകരിക്കും. തെറ്റാണെന്ന് തോന്നിയപ്പോള്‍ അത് ഞാന്‍ ഡിലീറ്റും ചെയ്തു', എന്ന് അശ്വിനി പറഞ്ഞു. ബി​ഗ് ബോസ് ​ഗ്രാൻമാ എന്ന ചാനലിനോട് ആയിരുന്നു അശ്വിനിയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആ അഞ്ച് പേരിൽ ഒരാൾ ഇല്ലാതാവുക..സഹിക്കാവുന്നതിലും അപ്പുറമാണത്: ശരത്തിന്റെ ഓർമയിൽ സോണിയ
'സിനിമയിൽ ബോംബ് കൊണ്ട് അമ്മാനമാടിയ ആളാ..ഈ ​ഗതി വന്നല്ലോ മനുഷ്യാ..'; വിജയ്ക്ക് ട്രോളോട് ട്രോൾ