സംയുക്തക്കൊപ്പം അഭിനയിക്കാന്‍ ഇനി വലിയ പാടാണ്: ബിജു മേനോന്‍

By Web DeskFirst Published Apr 24, 2018, 11:03 PM IST
Highlights
  • സംയുക്തക്കൊപ്പം അഭിനയിക്കാന്‍ ഇനി വലിയ പാടാണ്: ബിജു മേനോന്‍

ലയാളികള്‍ ഏറെ സ്നേഹിക്കുന്ന താരജോഡികളാണ് സംയുക്താ വര്‍മയും ബുജു മേനോനും. സിനിമയില്‍ നിന്ന് പ്രണയത്തിലേക്കും, തുടര്‍ന്ന് ജീവിതത്തിലേക്കും കടന്ന ഈ താരജോഡികളെ പ്രേക്ഷകര്‍ ഇന്നും നെഞ്ചേറ്റുന്നുണ്ട്. വിവാഹ ശേഷം സംയുക്ത സിനിമയിലേക്ക് തിരികെ എത്തിയില്ലെങ്കിലും ബിജു മേനോന്‍ ഇന്നും മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

എന്നാല്‍ സംയുക്തയോട് അഭിനയിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ബിജു മേനോന്‍ പറയുന്നത്. അഭിനയിക്കാന്‍ എന്നേക്കാള്‍ മടിയുള്ള ആളാണ് സംയുക്തയെന്നും, ഇപ്പോള്‍ യോഗ പരിശീലനമൊക്കെയായി നടക്കുകയാണ്, അത് അവര്‍ തീരുമാനിച്ചതാണ്. എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാമെന്നും ഇഷ്ടപ്പെട്ട കഥാപാത്രം വന്നാല്‍ ചെയ്യുമെന്നും ബിജു മേനോന്‍ പറഞ്ഞു.

റേഡിയോ മാംഗോ നടത്തിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എനിക്ക് ബിജുവിന്‍റെ കൂടെ ഒരു സിനിമ ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്നൊക്കെ സംയുക്ത പറയാറുണ്ട്. പക്ഷെ,  ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഒരുമിച്ച് അഭിനയിക്കാന്‍ ഭയങ്കര പാടായിരിക്കും. 

മുഖത്തോട് മുഖം നോക്കി സംഭാഷണം പറയുമ്പോള്‍ ചിരിവരും. ഞങ്ങള്‍ വിവാഹിതരാകുന്നതിന് തൊട്ടുമുമ്പുള്ള ചിത്രമായിരുന്നു മേഘമല്‍ഹാര്‍. അതില്‍ ഒരുപാട് സീരിയസ് സംഭാഷണങ്ങളുണ്ട്. അപ്പോഴൊക്കെ മുഖത്തോട് മുഖം നോക്കുമ്പോള്‍ ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാന്‍ ഒരു ബുദ്ധിമുണ്ടായിരിക്കുമെന്നും ബിജുമേനോന്‍ പറഞ്ഞു. പുതിയ ചിത്രങ്ങളുടെയും റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്‍റെ വിശേഷങ്ങളും ബിജു മേനോന്‍ പങ്കുവയ്ക്കുന്നുണ്ട്.

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം

(കടപ്പാട് റേഡിയോ മാംഗോ)

click me!