കിലുക്കത്തിന് കാല്‍നൂറ്റാണ്ട്, ഇതാ നിശ്ചല്‍ ഇവിടെയുണ്ട്!

By Web DeskFirst Published Aug 15, 2016, 6:57 AM IST
Highlights

മലയാളത്തിലെ എക്കാലവും കുടുകുടെ ചിരിപ്പിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രം കിലുക്കം പ്രദര്‍ശനത്തിനെത്തിയിട്ട് 25 വര്‍ഷം തികയുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോജിയും ജഗതി അവതരിപ്പിച്ച നിശ്ചലും തമ്മിലുള്ള രംഗങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്. ചിത്രം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും അതിന്റെ ചിരിമരുന്ന് തീരുന്നില്ല. ഇപ്പോഴും മോഹന്‍ലാലിന്റെ ജഗതിയുടെയും, കിലുക്കത്തിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കണ്ടും ഡയലോഗ് ഏറ്റു പറഞ്ഞും മലയാളികള്‍ ചിരി തുടരുകയാണ്. കിലുക്കത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷം തികയുമ്പോള്‍ നിശ്ചലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പ്രിയതാരം ജഗതിയുടെ വീട്ടില്‍ നിന്ന് കെ ജി കമലേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

 

click me!