'മമ്മൂട്ടിക്ക് ഒരു മാറ്റവും ഇല്ലല്ലോ!'; 'കുത്തിപ്പൊക്കല്‍' തുടരുമ്പോള്‍ ട്രോളന്മാരുടെ ചോദ്യം

Web Desk |  
Published : Jun 04, 2018, 12:30 PM ISTUpdated : Oct 02, 2018, 06:31 AM IST
'മമ്മൂട്ടിക്ക് ഒരു മാറ്റവും ഇല്ലല്ലോ!'; 'കുത്തിപ്പൊക്കല്‍' തുടരുമ്പോള്‍ ട്രോളന്മാരുടെ ചോദ്യം

Synopsis

'കുത്തിപ്പൊക്കല്‍' സെലിബ്രിറ്റി പേജുകളില്‍ നിന്ന് സാധാരണക്കാരുടെ പേജുകളിലേക്ക്

മലയാളികളായ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ടൈംലൈനില്‍ 'കുത്തിപ്പൊക്കിയ' ചിത്രങ്ങളും പോസ്റ്റുകളും വ്യാപകമാവാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയാവുന്നു. ഹോളിവുഡ് താരം വിന്‍ ഡീസലിന്‍റെ ഫോട്ടോകള്‍ക്ക് സമാനമായി ഇവിടത്തെ താരങ്ങളുടെ മുന്‍കാല ചിത്രങ്ങളാണ് ആദ്യം 'കുത്തിപ്പൊക്കലി'ന് വിധേയമായതെങ്കില്‍ ഇപ്പോള്‍ സാധാരണക്കാരായ ഫേസ്ബുക്ക് ഉപയോക്താക്കളും പുതിയ  ട്രെന്‍റിന് 'ഇര'കളാണ്. സുഹൃത്തുക്കളുടെ പഴയ ചിത്രങ്ങളാല്‍ ടൈംലൈന്‍ നിറയുന്നതിനാല്‍ മറ്റ് പോസ്റ്റുകളോ വാര്‍ത്തകളോ എന്തിന് ട്രോളുകള്‍ പോലും പഴയതുപോലെ ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. സാധാരണക്കാരുടെ മുന്‍കാല ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ കൂടുതലായി ടൈംലൈനില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ സെലിബ്രിറ്റി ചിത്രങ്ങള്‍ ട്രോള്‍ പേജുകളിലേക്ക് കൂടുമാറിയിട്ടുണ്ട്.

 

പൃഥ്വിരാജിന്‍റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് പേജുകളായിരുന്നു  കുത്തിപ്പൊക്കല്‍ പരീക്ഷണങ്ങള്‍ക്ക് ആദ്യം വേദിയായതെങ്കില്‍ പിന്നീട് മറ്റ് താരങ്ങളിലേക്കും അതെത്തി. ടൊവീനോ, നിവിന്‍ പോളി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, അജു വര്‍ഗീസ്, സന്തോഷ് പണ്ഡിറ്റ് എന്നിങ്ങനെ നീണ്ടു ആ ലിസ്റ്റ്. കഴിഞ്ഞ 5-7 വര്‍ഷങ്ങളിലെ രൂപവ്യത്യാസമാണ് മിക്ക താരങ്ങളുടെയും പഴയ ചിത്രങ്ങളില്‍ കൗതുകമുണര്‍ത്തിയതെങ്കില്‍ മമ്മൂട്ടിയുടെ കാര്യത്തില്‍ വ്യത്യാസമുണ്ടായിരുന്നു. പല ചിത്രങ്ങളുടെയും റിലീസിന് മുന്നോടിയായി അതിന്‍റെ സ്റ്റില്ലുകള്‍ക്കൊപ്പം മമ്മൂട്ടി ഇട്ട കുറിപ്പുകളാണ് കൗതുകമുണര്‍ത്തിയത്. മമ്മൂട്ടിക്ക് മാത്രം രൂപം മാറുന്നില്ലല്ലോ എന്ന ആത്മഗതവും ചില ട്രോള്‍ സൃഷ്ടാക്കളില്‍ നിന്ന് കേട്ടു. 

ഇപ്പോള്‍ പുലര്‍ത്തുന്ന പ്രൊഫഷണലിസമൊന്നും താരങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ മുന്‍പ് പുലര്‍ത്തിയിരുന്നില്ലെന്ന് പല താരങ്ങളുടെയും ആരാധകര്‍ തന്നെ പരാതി പറയുന്നുണ്ട്. ഇതിന് കാരണമായി വിദഗ്‍ധര്‍ ചൂണ്ടിക്കാട്ടുന്ന കാരണമുണ്ട്. ഫേസ്ബുക്കില്‍ തങ്ങളുടെ സാന്നിധ്യമുറപ്പിക്കാനായി തുടക്കകാലത്ത് പല താരങ്ങളുടെയും പേജ് മാനേജര്‍മാര്‍ ലൈക്ക് കൂടിയ പല ഫാന്‍ പേജുകളും പ്രധാന പേജുകളിലേക്ക് സംയോജിപ്പിച്ചിരുന്നു. അതേസമയം ഫാന്‍ പേജുകളിലുണ്ടായിരുന്ന മുന്‍കാല പോസ്റ്റുകള്‍ അറിഞ്ഞോ അറിയാതെയോ നിലനിര്‍ത്തുകയോ ചെയ്തു. ഇത്തരത്തില്‍ സംയോജിപ്പിച്ച പേജുകളില്‍ മുന്‍പ് ആരാധകര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ പലതുമാണ് നമ്മുടെ ടൈംലൈനില്‍ ഇപ്പോള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്.

(ട്രോളുകള്‍ക്ക് കടപ്പാട്: ട്രോള്‍ റിപബ്ലിക്, ഐസിയു)

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബോക്സ് ഓഫീസിലേക്ക് തിരിച്ചെത്തിയോ നിവിന്‍? 'സര്‍വ്വം മായ' ആദ്യ ദിനം നേടിയ ആഗോള കളക്ഷന്‍
'മകളെ പറയുന്നത് വേദനിപ്പിക്കാറുണ്ട്'; പ്രിയയും പ്രമോദും