റിലീസിന് ഒരു ദിവസം മുന്‍പ് ഒടിയന്‍ ട്രെയ്‍ലര്‍ പുറത്ത്?

Published : Oct 10, 2018, 09:55 AM ISTUpdated : Oct 10, 2018, 10:05 AM IST
റിലീസിന് ഒരു ദിവസം മുന്‍പ് ഒടിയന്‍ ട്രെയ്‍ലര്‍ പുറത്ത്?

Synopsis

ഒരു തീയേറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയതായി തോന്നുന്ന, അത്ര വ്യക്തതയില്ലാത്ത ഒരു മിനിറ്റ് 22 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഒടിയന്‍ ട്രെയ്‍ലര്‍ എന്ന പേരില്‍ പ്രചരിക്കുന്നത്.

സിനിമാപ്രേമികളില്‍ ഏറെ ആകാംക്ഷയുണര്‍ത്തിയ പ്രോജക്ടാണ് മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍. ഫസ്റ്റ് ലുക്ക് മുതല്‍ പുറത്തുവന്ന ചിത്രത്തിന്‍റെ എല്ലാ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കും വന്‍ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ മോഹന്‍ലാല്‍ അതിഥിതാരമായെത്തുന്ന നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിക്കൊപ്പം തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊച്ചുണ്ണി തീയേറ്ററുകളിലെത്താന്‍ ഒരു ദിവസം ശേഷിക്കെ ഒടിയന്‍ ട്രെയ്‍ലര്‍ ലീക്ക് ആയതായി വിവരം.

ഒരു തീയേറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയതായി തോന്നുന്ന, അത്ര വ്യക്തതയില്ലാത്ത ഒരു മിനിറ്റ് 22 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഒടിയന്‍ ട്രെയ്‍ലര്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് വീഡിയോ ഫേസ്ബുക്കിലും വാട്‍സ്ആപ് ഗ്രൂപ്പുകളിലും പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതേക്കുറിച്ച് ചിത്രത്തിന്‍റെ അണിയറക്കാരാരും പ്രതികരിച്ചിട്ടില്ല.

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ