2019 ല്‍ എനിക്ക് കാഴ്ച ലഭിക്കും; പ്രതീക്ഷയോടെ വൈക്കം വിജയലക്ഷ്മി

Published : Oct 09, 2018, 10:19 AM ISTUpdated : Oct 09, 2018, 11:23 AM IST
2019 ല്‍ എനിക്ക് കാഴ്ച ലഭിക്കും; പ്രതീക്ഷയോടെ വൈക്കം വിജയലക്ഷ്മി

Synopsis

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ സുഹൃത്തും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തും

കൊച്ചി: 2019ല്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ താന്‍ ലോകം കാണുമെന്നും വൈക്കം വിജയലക്ഷ്മി. ഒരു ചാനലിലെ  പരിപാടിക്കിടെയാണ് വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തെക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അവിടെ പുതിയ ചികിത്സാ രീതികളൊക്കെ വരുന്നുണ്ട്. ഇപ്പോള്‍ തന്നെ നല്ല മാറ്റം തോന്നുന്നുണ്ട്‌. ആ വെളിച്ചമൊക്കെ കാണാമെനിക്ക്.'- വിജയലക്ഷ്മി പറഞ്ഞു.ഒക്ടോബര്‍ 22-ന് നടക്കുന്ന വിവാഹം സംബന്ധിച്ച് പ്രതീക്ഷകളും വിജയലക്ഷ്മി പങ്കുവച്ചു. 

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ സുഹൃത്തും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തും.രണ്ടു വര്‍ഷമായി അനൂപിനെ അറിയാം. ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. 

എന്‍റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല.മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം വിജയലക്ഷ്മി ഭാവിവരനെക്കുറിച്ച് പറയുന്നു.

PREV
click me!

Recommended Stories

'4-ാം വയസിൽ ലൈം​ഗികാതിക്രമം, 18ൽ വിവാഹം, ഭർത്താവിന് പരസ്ത്രീ ബന്ധം, ​ഗർഭം അലസി'; കുടുംബം തകർത്തവൾ വിളികളോട് കെനീഷ
മക്കളേയും കൊണ്ട് കടത്തിണ്ണയിൽ, കാവലായ തെരുവ് നായകൾ, ഭിക്ഷ യാചിച്ച അമ്മ, അവരെ ഏറ്റെടുത്തൊരു അച്ഛൻ; ഇത് ​ഗം​ഗയുടെ ജീവിതം