
വേലയില്ലാ പട്ടധാരിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ നടന്‍ ധനുഷ് മൈക്ക് ഊരിയെറിഞ്ഞ് ഇറങ്ങിപ്പോയിരുന്നു. സൂചിലീക്ക്സുമായി ബന്ധപ്പെട്ട ചോദ്യമാണ് ധനുഷിനെ പ്രകോപിപ്പിച്ചത്. ഇതില്‍ വിശദീകരണവുമായി ഇപ്പോള്‍ ധനുഷ് രംഗത്ത് എത്തിയിരിക്കുന്നു.
എന്നെ സംബന്ധിച്ച് ഇതൊക്കെ നിസാര കാര്യങ്ങളാണ്. വ്യക്തിപരമായ പ്രശ്നങ്ങളാണ് അവ. ഞാന്‍ സാധാരണക്കാരനായ ഒരു മനനുഷ്യനാണ്. എനിക്ക് ആ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല. പക്ഷേ അന്നത്തെ എന്റെ പ്രതികരണം പെട്ടെന്നുണ്ടായതായിരുന്നു. പുതിയ സിനിമയുടെ തിരക്കുകളുമായി ബന്ധപ്പെട്ട് ഞാന്‍ രണ്ട് ആഴ്ചയായി ഉറങ്ങിയിട്ട്. തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ പ്രതികരിച്ചതിനെ കുറിച്ച് ഓര്‍ത്ത് എനിക്ക് അദ്ഭുതമുണ്ട്. അടുത്ത ചോദ്യം ചോദിക്കാന്‍ ആ മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെട്ടാല്‍ മതിയായിരുന്നു- ധനുഷ് പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ