
ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തെ തുടര്‍ന്ന് തമിഴ് നാട് രാഷ്‍ട്രീയം മാറുകയാണ്. കമല്‍ഹാസനും രജനികാന്തുമൊക്കെ രാഷ്‍ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇവര്‍ പറയുന്നു. അതേസമയം വിജയ് മുഖ്യമന്ത്രിയായി അഭിനയിക്കുന്നുവെന്നതാണ് തമിഴ് സിനിമ ലോകത്ത് നിന്നുള്ള വാര്‍ത്ത.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് വിജയ് മുഖ്യമന്ത്രിയാകുന്നത്. സര്‍ക്കാര്‍ എന്ന സിനിമ ദിപാവലിക്ക് ആണ് റിലീസ് ആകുക. സാമൂഹ്യസന്ദേശമുള്ള ഒരു കൊമേഴ്സ്യല്‍ ചിത്രമായിരിക്കും സര്‍ക്കാര്‍. വരലക്ഷ്മിയാണ് പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ