ഇന്ന് ശ്രീദേവിയുടെ പിറന്നാള്‍, അമ്മയെ ഓര്‍ത്ത് ജാന്‍വി

Published : Aug 13, 2018, 11:44 AM ISTUpdated : Sep 10, 2018, 04:39 AM IST
ഇന്ന് ശ്രീദേവിയുടെ പിറന്നാള്‍, അമ്മയെ ഓര്‍ത്ത് ജാന്‍വി

Synopsis

ബോളിവുഡിന്‍റെ താരസുന്ദരി ഹിന്ദി സിനിമയിലെ ആദ്യ സുപ്പര്‍ സ്റ്റാറിന്‍റെ 55ാം പിറന്നാള്‍ ദിനമാണ് ഇന്ന്. അവര്‍ മരണത്തിന് കീഴടങ്ങിയ ശേഷമുള്ള ആദ്യ പിറന്നാള്‍.  എല്ലാവരെയും ഞെട്ടിച്ച മരണമായിരുന്ന ബോളീവുഡ് താരം ശ്രീദേവിയുടെത്. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായാണ് ശ്രീദേവിയുടെ മരണവാര്‍ത്ത എത്തിയത്

മുംബൈ: ബോളിവുഡിന്‍റെ താരസുന്ദരി ഹിന്ദി സിനിമയിലെ ആദ്യ സുപ്പര്‍ സ്റ്റാറിന്‍റെ 55ാം പിറന്നാള്‍ ദിനമാണ് ഇന്ന്. അവര്‍ മരണത്തിന് കീഴടങ്ങിയ ശേഷമുള്ള ആദ്യ പിറന്നാള്‍.  എല്ലാവരെയും ഞെട്ടിച്ച മരണമായിരുന്ന ബോളീവുഡ് താരം ശ്രീദേവിയുടെത്. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായാണ് ശ്രീദേവിയുടെ മരണവാര്‍ത്ത എത്തിയത്.  

ആ മരണത്തിന്‍റെ ഓര്‍മയില്‍ നിന്ന് കുടുംബം ഇതുവരെ മുക്തമായിട്ടില്ല. ഭര്‍ത്താവ് ബോണി കപൂറിന്‍റെയും മകള്‍ ജാന്‍വിയുടെയുമെല്ലാം മനസില്‍ അവര്‍ ഇന്നും ജീവിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ബോണി കപൂര്‍ പറഞ്ഞത്. ശ്രീദേവി വിടവാങ്ങിയ ശേഷമുള്ള അവരുടെ ആദ്യ ജന്മദിനത്തില്‍ അമ്മയെ ഓര്‍ക്കുകയാണ് ജാന്‍വി.

അമ്മയോടൊപ്പമുള്ള ഒരു പഴയ കാല ചിത്രമാണ്  ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവിച്ചിരിക്കുന്നത്. കൈക്കുഞ്ഞായിരുന്ന സമയത്ത് ശ്രീദേവി ജാന്‍വിയെ എടുത്ത് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രമാണത്.  പിറന്നാള്‍ ദിനത്തില്‍ നടിയുടെ ഓര്‍മയ്ക്കായി ബോളീവുഡ് ആര്‍ട്ട്  പ്രൊജക്ട് 18 അടിയുള്ള ചുവര്‍ ചിത്രം തയ്യാറാക്കിയിരുന്നു. ഗുരുദേവ് എന്ന ചിത്രത്തില്‍ ശ്രീദേവി അവതരിപ്പിച്ച  വേഷത്തിന്‍റെ ചിത്രരൂപമാണ് ചുവര്‍ ചിത്രമായി ഒരുങ്ങിയത്. 

'ഇവിടെ താരങ്ങളും ഇതിഹാസങ്ങളുമുണ്ട്. നായകരായ താരങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും, പക്ഷെ ഇതിഹാസങ്ങള്‍ക്ക് മരണില്ല. ശ്രീദേവി ഒരോ നിമിഷവും എല്ലാവരിലും ജീവിക്കുന്നുണ്ട്. ഞങ്ങള്‍ കുടുംബം അവരുടെ നഷ്ടം എന്നും ഓര്‍ത്തുകൊണ്ടിരിക്കികയാണ്. അവളുടെ ഓര്‍മയ്ക്കായി രാപ്പകലില്ലാതെ അധ്യാനിച്ച് ചുവര്‍ ചിത്രമൊരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഞാന്‍ ഹൃദയത്തില്‍ തൊട്ട നന്നി പറയുകയാണ്' ശ്രീദേവിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്  ബോണി കപൂറിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. 

ഫെബ്രുവരി 25 നാണ് ദുബായിലെ ഹോട്ടല്‍ മുറിയില്‍ ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബോണി കപൂര്‍ ഹോട്ടല്‍ റൂമില്‍ തന്നെ ഉള്ള  സമയത്തായിരുന്നു അപകടമുണ്ടായത്. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും