Samyuktha menon hand injury. 'തീവണ്ടി'യിലൂടെ ശ്രദ്ധേയയായ നടി സംയുക്ത ഇപ്പോൾ തെലുങ്ക് ഉൾപ്പെടെയുള്ള അന്യഭാഷാ സിനിമകളിൽ സജീവമാണ്. പുതിയ ചിത്രമായ 'സ്വയംഭൂ'വിൻ്റെ ഓഡിയോ ലോഞ്ചിൽ താരത്തിന്റെ കയ്യിലെ പാട് വലിയ ചർച്ചയായിരിക്കുകയാണ്. 

ടൊവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് സംയുക്ത. അതിന് ശേഷം ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, കൽക്കി, എടക്കാട് ബറ്റാലിയൻ, ആണും പെണ്ണും തുടങ്ങീ ചിത്രങ്ങളിൽ വേഷമിട്ട സംയുക്ത ഇതിപ്പോൾ അന്യഭാഷകളിലും സജീവമാണ്. തെലുങ്കിൽ നായികയായി നിരവധി ചിത്രങ്ങളാണ് സംയുക്തയുടേതായി പുറത്തിറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ സംയുക്തയുടെ പുതിയ ചിത്രമായ സ്വയംഭൂവിന്റെ ഓഡിയോ ലോഞ്ചിനെത്തിയ താരത്തിന്റെ കയ്യിലെ പാട്ടുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സ്വയംഭൂവിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച പരിക്കായിരിക്കാം ഇതെന്നാണ് ആരാധകർ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്നത്. എന്നാൽ ഇതിനെകുറിച്ച് സംയുക്ത ഇതുവരെ പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല.

നിഖിൽ സിദ്ധാർത്ഥയാണ് സ്വയംഭൂവിൽ നായകനായി എത്തുന്നത്. ആക്ഷൻ- പീരിയഡ് ചിത്രമായി ഒരുങ്ങുന്ന സ്വയംഭൂവിൽ പോരാളിയുടെ കഥാപാത്രമാണ് സംയുകത അവതരിപ്പിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ബെൻസ്

ബാക്യരാജ് കണ്ണാ സംവിധാനം ചെയ്യുന്ന എൽസിയു ചിത്രം ബെൻസിൽ സംയുക്ത പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സഹരചയിതാവ്. വില്ലനായി മലയാളത്തിൽ നിന്നും നിവിൻ പോളിയും ചിത്രത്തിലെത്തുന്നുണ്ട്.

YouTube video player