
മുംബൈ: ബോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയകഥയിലെ നായിക മനസ്സു തുറക്കുന്നു. അമിതാഭ് ബച്ചനുമായുള്ള ബന്ധത്തെപ്പറ്റിയും ജയ ബച്ചൻ അതിൽ വില്ലനായതെങ്ങനെയുന്നും തുറന്നു പറയുകയാണ് രേഖ. ജീവചരിത്രമായ രേഖ- ദ സ്റ്റോറി അൺടോൾഡ് എന്ന പുസ്തകത്തിലൂടെയാണ് രേഖ ഈ രഹസ്യങ്ങൾ തുറന്നു പറയുന്നത്.
ഒരു കാലത്ത് ബോളിവുഡിലെ ഹിറ്റ് ജോഡി, ജീവിതത്തിലുമ ഇരുവരും ഒരുമിക്കുമെന്ന് കരുതിയിരിക്കുന്നതിന് ഇടെയാണ് ജയാ ബാദുരിയുമായുള്ള അമിതാഭ് ബച്ചൻറെ കല്യാണം. വർഷമിത്രയുമായിട്ടും മൂവരും വരുന്ന അവാർഡ് നിശകൾ, ചടങ്ങുകൾ എന്തിന് ജയാ ബച്ചനും രേഖയും അംഗങ്ങളായ രാജ്യസഭയിൽ പോലും ഇവരൊത്തുള്ള ദൃശ്യങ്ങൾക്കായി ഏവരും മൽസരിച്ചു. കണ്ടിട്ടും കാണാതെ പോകുന്ന ഇവരെ കണ്ട് അദ്ഭുതപ്പെട്ടു. മുഖത്തോട് മുഖം നോക്കാതെ പോകുന്ന രേഖയും ജയാ ബച്ചനെയും കാണുന്പോൾ ഇവർക്ക് ഇതുവരെ ഇത് അവസാനിപ്പിക്കാറായില്ലേ എന്ന് നെറ്റി ചുളിച്ചു.
എന്നാൽ മനസ്സിൽ കനലായി കിടന്നതെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് രേഖ ഇപ്പോൾ. തുറന്ന് പറച്ചിൽ തന്നെ. തന്റെ കൂടെ സിനിമയിൽ ഇനി അഭിനയിക്കരുതെന്ന് അമിതാഭ് ബച്ചനോട് ആവശ്യപ്പെട്ടത് ജയാ ബച്ചൻ ആണെന്ന് രേഖ പറയുന്നു. ഇനി രേഖയോടൊപ്പം അഭിനയിക്കില്ലെന്ന് അമിതാഭ് ബച്ചൻ നിർമ്മാതാക്കളെ അറിയിച്ചു. എന്നാൽ ഇത്ര അടുപ്പം ഉണ്ടായിരുന്നിട്ടും തന്നോട് അതേക്കുറിച്ച് ഒരു വാക്ക് പറയാൻ ബച്ചൻ തയ്യാറായില്ലെന്ന് രേഖ പറയുന്നു. മുഖദ്ദർ ക സിക്കന്ദർ എന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണാൻ വന്ന ജയ ബച്ചൻ താനും അമിതാബ് ബച്ചനും ഒരുമിച്ച് അഭിനയിച്ച രംഗങ്ങൾ കണ്ട് കരഞ്ഞതായും രേഖ പറഞ്ഞു. അതിന് ശേഷമാണ് രേഖയോടൊപ്പം അഭിനയിക്കുന്നത് വിലക്കിയത്.
റിഷി കപ്പൂറിന്റെയും നീതു സിംഗിന്റെയും കല്യാണത്തിന് നെറുകയിൽ സിന്ദൂര കുറിയും താലിയും അണിഞ്ഞെത്തിയ രേഖ ഉയർത്തിവിട്ട വിവാദങ്ങളും പുസ്തകം വിവരിക്കുന്നുണ്ട്, രഹസ്യമായി അമിതാബ് ബച്ചനുമായുള്ള കല്യാണം കഴിഞ്ഞെന്നു വരെ വാർത്ത പരന്നു. അന്ന് രേഖ അമിതാഭ് ബച്ചനോട് മാറിനിന്ന് സംസാരിച്ചതോടെ ഭാര്യ ജയ ബച്ചൻ കടുത്ത ദേഷ്യത്തിലായെന്നും അന്ന് ഒരു പ്രമുഖ മാസിക റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽനിന്ന് നേരെ വന്ന താൻ താലിയും സിന്ദുരവും മാറ്റാൻ മറന്നതാണെന്നു രേഖ വിശദീകരിക്കുന്നു. യാസിർ ഉസ്മാൻ എഴുതിയ പുസ്തകം എന്തായാലും വലിയ ചർച്ചയാകുകകയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ