'അമ്മയുടെ' ജന്മദിനത്തില്‍ 'മകളായ' മകന്‍റെ മരണവാര്‍ത്ത

Published : Feb 25, 2018, 02:07 PM ISTUpdated : Oct 04, 2018, 05:46 PM IST
'അമ്മയുടെ' ജന്മദിനത്തില്‍ 'മകളായ' മകന്‍റെ മരണവാര്‍ത്ത

Synopsis

ചെന്നൈ: ശ്രീദേവിയും ജയലളിതയും തമ്മില്‍ നല്ല ബന്ധമായിരുന്നു. ജയലളിതയുടെ ജന്മദിനത്തിലാണ് അപ്രതീക്ഷിതമായി ശ്രീദേവി ദുബൈയില്‍ വച്ച് ഈ ലോകത്തോട് വിടവാങ്ങിയത് എന്ന അപൂര്‍വ്വതയാണ് സിനിമ ലോകം ഒര്‍ക്കുന്നത്. ഇന്നലെ ഫെബ്രുവരി 24ന് ജയലളിതയുടെ 70-മത് ജന്മവാര്‍ഷികമായിരുന്നു.

ജയലളിതയുടെ മരണ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രീദേവി എഴുതിയത് ഇങ്ങനെ. 'കണ്ടതിലേറ്റവും മിടുക്കിയും, സംസ്‌കാര സമ്പന്നയും, സ്‌നേഹമയിയുമായ സ്ത്രീ. അവരോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അവരുടെ ആരാധകരായ ലക്ഷക്കണക്കിന് ജനങ്ങളോടൊപ്പം ആ അഭാവം, വിയോഗത്തിന്‍റെ നഷ്ടം, ഞാനും അറിയുന്നു' ശ്രീദേവി കുറിച്ചു.

1971ല്‍ റിലീസ് ചെയ്ത 'ആദി പരാശക്തി' എന്ന സിനിമയിലേതാണ് ഈ ചിത്രം. ജയലളിത പാര്‍വ്വതിയായും ശ്രീദേവി മുരുകനായും വേഷമിട്ടിരിക്കുന്നു. കെ.എസ്.ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജെമിനി ഗണേശനാണ് നായകന്‍.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി
'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു