ഞാൻ എപ്പോഴും ഒരു മാസ് ഹീറോ അല്ല: ജയം രവി

By Web TeamFirst Published Dec 19, 2018, 3:41 PM IST
Highlights

ജയം രവിയുടെതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം കാർത്തിക്ക്  തങ്കവേലു സംവിധാനം ചെയ്ത 'അടങ്ക മറു' ആണ്.  ചിത്രം 21- ന്‌ ലോകമെമ്പാടും പ്രദർശനത്തിനെത്തും. റാഷി ഖന്നയാണ് നായിക. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പോലീസ് ഓഫീസർ നായക കഥാപാത്രമാണ് ചിത്രത്തിൽ ജയം രവിയുടേത്. സാധാരണ രീതിയില്‍ എന്നും താൻ ഒരു മാസ് ഹീറോ അല്ലെന്ന് ജയം രവി പറയുന്നു.

എങ്ങനെയാണ് ഒരു ചിത്രത്തെ മാസ് എന്നു പറയുക. ബാഷ ഒരു മാസ് സിനിമയായിരുന്നു. പക്ഷേ ഒരു പരിധി കടന്നിരുന്നില്ല അത്. പഞ്ച് ഡയലോഗ് ഉള്ളതുകൊണ്ടുമാത്രം ഒരു സിനിമയെ മാസ് എന്ന് പറയാനാകില്ല. അങ്ങനെ നോക്കുമ്പോള്‍ ഞാൻ എന്നും മാസ് ഹീറോ അല്ല. സ്വാഭാവികമായിട്ടുള്ള സംഭാഷണങ്ങള്‍ മാത്രമാണ് താൻ പറയാറുള്ളതെന്നും ജയം രവി പറയുന്നു.

ആദ്യന്തം ജിജ്ഞാസ ഭരിതമായ ആക്ഷൻ ത്രില്ലറായിട്ടാണ് 'അടങ്ക മറു' ഒരുക്കിയിരിക്കുന്നത്. ഉദ്വേഗഭരിതമായ സംഘട്ടന രംഗത്തോടു കൂടിയ  ക്ലൈമാക്സ് രംഗം ആകര്‍ഷകമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 'സ്റ്റണ്ട്' ശിവയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ആക്ഷനും വൈകാരികമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു തിരക്കഥയാണ് 'അടങ്ക മറു' വിന് അവലംബം.

പൊൻവണ്ണൻ, ബാബു ആന്റണി, സമ്പത്ത് രാജ്,  മുനിഷ് കാന്ത്, അഴകം പെരുമാൾ, മീരാ വാസുദേവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സത്യൻ സൂര്യൻ ഛായാഗ്രഹണവും , സാം സി എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

click me!