തമിഴിൽ ഉദയനിധി സ്റ്റാലിന്റെ അച്ഛനായി ജയറാം അഭിനയിക്കുന്നു

Web Desk |  
Published : May 30, 2018, 01:09 PM ISTUpdated : Jun 29, 2018, 04:05 PM IST
തമിഴിൽ ഉദയനിധി സ്റ്റാലിന്റെ അച്ഛനായി ജയറാം അഭിനയിക്കുന്നു

Synopsis

മൂന്നു വർഷത്തിന് ശേഷമാണ് ജയറാം തമിഴിൽ അഭിനയിക്കുന്നത് തമിഴകത്തിന്റെ മക്കൾ അൻപൻ ആണ് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും തനിക്ക് താരമാകാൻ സാധിക്കുമെന്ന് തെളിയിച്ച നടനാണ് ജയറാം. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണത്തത്ത ആയിരുന്നു മലയാളത്തിൽ ഒടുവിലെത്തിയ ജയറാം ചിത്രം. പഞ്ചവർണതത്തയുടെ വമ്പൻവിജയത്തിന് ശേഷം തമിഴിലാണ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നത്. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ചിത്രത്തിൽ നായകന്റെ അച്ഛനായാണ്  ജയറാം അഭിനയിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ഉത്തമവില്ലൻ ആയിരുന്നു തമിഴിൽ ജയറാം അഭിനയിച്ച ഒടുവിലത്തെ ചിത്രം. കമൽഹാസനൊപ്പം നായകപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ഈ സിനിമയിലേത്. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയറാം തമിഴിൽ‌ വീണ്ടുമെത്തുന്നത്. സംവിധായകൻ ആറ്റ്ലിയുടെ അസോസിയേറ്റ് ആയ എനോക് ഏബിൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് സിനിമാവൃത്തങ്ങളിൽ നിന്നുള്ള വാർത്ത. റൊമാന്റിക്  - കോമഡി എന്റർടെയിനറായിട്ടായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പ്രിയാഭവാനി ശങ്കർ, ഇന്ദുജ എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ വെങ്കട്പ്രഭു സംവിധാനം ചെയ്യുന്ന പാർട്ടി എന്ന തമിഴ് ചിത്രം  ഈ വർഷം തിയേറ്ററുകളിലെത്തമെന്നാണ് സൂചന. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ ആർട്ടിസ്റ്റ്, എന്റർടെയ്ൻ ചെയ്യണം'; സം​ഗീതപരിപാടിയ്ക്ക് വന്ന മോശം കമന്റിനെ കുറിച്ച് അഭയ ഹിരണ്മയി
ഒന്നാമന് 14 കോടി; നാലാമനായി മമ്മൂട്ടി, മോഹൻലാൽ പടത്തെ വെട്ടി ഭഭബ ! ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ