
ഫേസ്ബുക്ക് വഴിയുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി നടന്‍ ജയസൂര്യ. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെക്കുറിച്ചാണ് ജയസൂര്യയുടെ മുന്നറിയിപ്പ്. ഭാര്യയുടെ സ്ഥാപനത്തിന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് ജയസൂര്യ പറയുന്നത്.
ജയസൂര്യ പറയുന്നത് ഇങ്ങനെ
AN IMPORTANT MSG... അതേ... ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048)
വേറൊന്നുമല്ല ഇന്ന് എന്റെ wife- ന്റെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ cyber cell- ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack
ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ
protect ചെയ്യണം എന്നും പറഞ്ഞ് (True caller-ൽ cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ google verification code വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വൻ english - ൽ മൊഴിഞ്ഞു.അവൾ code പറഞ്ഞതും അയാൾ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM - ൽ നിങ്ങൾ credit ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാൻ Hack ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ account use ചെയ്യാൻ കഴിയില്ലാന്ന്..
പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ...
ഫേസ് ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..
എന്തായാലും ഈ Hacker മോന്റെ നമ്പർ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ