
കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ജയസൂര്യ. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന് ജയസൂര്യ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ.
ഭൂമിയോ കായലോ ഒന്നോ ആരുടെയും കയ്യേറാനുള്ളതല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇരുപത്തിയാറാമത്തെ വയസ്സിലാണ് ഞാന്‍ വീട് വയ്‍ക്കുന്നത്. കായലിനോടും കടലിനോടും പ്രത്യേക ഇഷ്‍ടമുണ്ട്. അവിടെ ഒരു പ്ലോട് കെട്ടിത്തിരിച്ചിട്ടുണ്ട്. ആ പ്ലോട്ട് കെട്ടിത്തിരിച്ചിട്ടതാണ് അന്ന് ഞാന്‍ അയാളുടെ കയ്യില്‍ നിന്ന് വാങ്ങുന്നത്. അന്ന് എന്റെ കയ്യില്‍ അധികം കാശൊന്നുമില്ല. ഒന്നരലക്ഷം പറഞ്ഞിട്ട് ഒന്നേകാലിനാണ് വാങ്ങിക്കുന്നത്. അപ്പോള്‍ കെട്ടിത്തിരിച്ചിട്ടുള്ള പ്ലോട്ടാണ്. ഇതെന്നല്ല, എറണാകുളത്തെ കായല്‍ സൈഡ് അളന്നുനോക്കിക്കോ, എന്തെങ്കിലും ചില വ്യത്യാസങ്ങളുണ്ടാകും. ഗവണ്‍മെന്റ് പറയുകയാണ് അത് പൊളിച്ചുകളയണമെന്ന്, എങ്കില്‍ വീട് വരെ പൊളിച്ചുകളയാന്‍ ഞാന്‍ തയ്യാറാണ്. അവിടെ എനിക്ക് ഒന്നും ചെയ്യാനില്ല. ഞാന്‍ വല്ല ഫ്ലാറ്റിലേക്കോ മറ്റോ മാറാം. എനിക്ക് ആരുടെയും ഒന്നും വേണ്ട- ജയസൂര്യ പറയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ