
മുംബൈ: ബോളിവനുഡ് നടി ജിയാഖാന്റെ മരണവുമായി ബന്ധപ്പെട്ട കുരുക്കുകള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു, ജിയ മരിച്ച് നാലരവര്‍ഷം കഴിഞ്ഞ് ജിയയുടെ കാമുകനും കേസില്‍ പ്രതിസ്ഥാനത്തുള്ള സൂരജ് പഞ്ചോളിയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. ഇതോടെ കേസ് പുതിയ വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്.
ജിയയുടെ അമ്മ റാബിയ അടുത്തിടെ സൂരജിനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സൂരജ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. കേസിന്റെ തുടക്കത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബോളിവുഡ് താരങ്ങളായ ആദിത്യപഞ്ചോളിയുടെയും സറീനവഹാബിന്റെയും മകനാണ് സൂരജ്.
മരണം നടന്ന് ഇത്രനാളായിട്ടും ജിയ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ചനിലപാടില്‍ തന്നെയാണ് ജിയഖാന്റെ അമ്മ റാബിയ. ഇത് കൊലപാതകമാണെന്നാണ് അവരുടെ നിലപാട്. അമേരിക്കന്‍ പൗരത്വമുള്ള ജിയാഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീയയുടെ വീട്ടില്‍ നിന്ന് ആത്മഹത്യകുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ