'മലയാളികളെ ജിമിക്കി കമ്മലിനോട് നിങ്ങളെങ്കിലും ഇത് ചെയ്യരുതായിരുന്നു'

By Web DeskFirst Published Sep 30, 2017, 2:14 PM IST
Highlights

തൊട്ടവര്‍ക്കെല്ലാം പെന്നായി മാറിയ ഗാനമായിരുന്നു ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ജിമിക്കി കമ്മല്‍. ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ടിന് ലോകത്തെമ്പാടും വന്‍ സ്വീകാര്യതയും ലഭിച്ചു. സാധാരണ പാട്ടുകള്‍ ഹിറ്റാകുമ്പോള്‍ അത് മൂളിനടക്കുകയാണ് പതിവ്. എന്നാല്‍ ജിമിക്കി കമ്മല്‍ പാടുന്നതോടൊപ്പം തന്നെ എല്ലാവരും ആ താളത്തിന് ചുവടുവച്ചു.

ഇതിനിടയില്‍ കുറച്ചുദിവസമായി ജിമിക്കി കമ്മല്‍ മറ്റൊരു ഗാനത്തിന്റെ കോപ്പിയാണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ നടക്കുകയാണ്. ഇതിനെതിരെയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ രംഗത്തെത്തിയിരിക്കുന്നത്. ജിമിക്കി കമ്മല്‍ ഏതോ ഗുജറാത്തി പാട്ടില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് ചിലര്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിപ്പിക്കുന്നുണ്ട്. 

സംഭവത്തിനെതിരെ ഷാന്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചതില്‍, മലയാളികള്‍ തന്നെ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് കഷ്ടമാണെന്ന് കാണിച്ചാണ് ഷാന്‍ റഹ്മാന്‍ പോസ്റ്റിട്ടിരിക്കുന്തന്നത്. ഇത്തരം കാര്യങ്ങളോട് താന്‍ പൊതുവെ പ്രതികരിക്കാറില്ലെന്നും മലയാളികള്‍ തന്നെ പാട്ട് മോഷണമാണെന്ന് പ്രചരിപ്പിക്കുന്നത് കഷ്ടമാണ് എന്നും പോസ്റ്റില്‍ പറയുന്നു. 

ജിമിക്കി കമ്മല്‍ മലയാളികളുടെ അഭിമാനമായ ഒരു പാട്ടാണമെന്നും അന്താരാഷ്ട്ര വേദികളില്‍ പോലും ഈ ഗാനത്തിന് പലരും ചുവട് വയക്കുന്നതായും ഷാന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ജിമിക്കി കമ്മല്‍ ഇത്രയും വിജയം നേടുമെന്ന് ഞങ്ങളും കരുതിയിരുന്നില്ല. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് ഇത്രയും വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഇതിന്റെ വിവിധ പതിപ്പുകള്‍ ഇറങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും ഷാന്‍ പറഞ്ഞു.

ജിമിക്കി കമ്മലും അത് കോപ്പിയാണെന്ന് ചൂണ്ടിക്കാണിച്ച പാട്ടും അപ്‌ലോഡ് ചെയ്ത ദിവസമടക്കം വ്യക്തമാക്കിന്ന സ്‌ക്രീന്‍ ഷോട്ടുകളും ഷാന്‍ തന്നെ പങ്കുവച്ചിട്ടുണ്ട്. ജിമിക്കി കമ്മല്‍ ആഗ്‌സത് 17നും ഗുജറാത്തി ഗാനം സപ്തംബര്‍ 22നുമാണ് യൂട്യൂബില്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്.  ഗുജറാത്തി വേര്‍ഷന്‍ ജിമിക്കി കമ്മല്‍ തയ്യാറാക്കിയിരിക്കുന്നത് റെഡ് എഫ്.എം ടീമാണ്. ഇതിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ടാണ് ഷാന്‍ പങ്കുവച്ചിരിക്കുന്നത്. 'ജിമിക്കി കമ്മല്‍ തീര്‍ത്തും നമ്മുട െ സ്വന്തം പാട്ടാണ് മക്കളെ...' എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. 

click me!