ഇതാ, പുനര്‍ജനിക്കുന്ന ജോണ്‍ എബ്രഹാം; പ്രേംചന്ദ് സിനിമയുടെ ടീസര്‍

Web Desk |  
Published : May 31, 2018, 06:28 PM ISTUpdated : Jun 29, 2018, 04:02 PM IST
ഇതാ, പുനര്‍ജനിക്കുന്ന ജോണ്‍ എബ്രഹാം; പ്രേംചന്ദ് സിനിമയുടെ ടീസര്‍

Synopsis

ടീസര്‍ ജോണ്‍ എബ്രഹാമിന്‍റെ 41ാമത് ചരമ വാര്‍ഷിക ദിനത്തില്‍

ജോണിന് പകരം ജോണ്‍ മാത്രം.. മരണപ്പെട്ട് നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും മലയാളികളുടെ പ്രിയ കലാകാരന്‍റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മറിച്ചൊരഭിപ്രായമില്ല. ജോണ്‍ എബ്രഹാമിന്‍റെ ജീവിതം ആധാരമാക്കി പ്രമുഖ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തെത്തി. ജോണ്‍ എബ്രഹാമിന്‍റെ 41ാമത് ചരമവാര്‍ഷിക ദിനത്തിലാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്.

ദീദി ദാമോദരന്‍ രചന നിര്‍വ്വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അഞ്ച് പേര്‍ ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണന്‍, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുല്‍ ആര്‍കോട്ട് എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നിര്‍മ്മാണം മുക്ത.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'രാഷ്ട്രീയപ്പാർട്ടികളിൽ പൊതുജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടക്കുന്ന കാര്യങ്ങൾ മനോഹരമായി ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു'; പ്രതികരിച്ച് ജഗദീഷ്
'ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു ഞാൻ'; ശ്രീനിവാസനെ അവസാനമായി കാണാൻ കണ്ടനാട്ടെ വീട്ടിലെത്തി സൂര്യ