വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത 'പ്രകമ്പനം' എന്ന ഫാമിലി കോമഡി-ഹൊറർ ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടുന്നു. വൻ താരനിരയില്ലാതിരുന്നിട്ടും, നിർമ്മാണ മികവും ശക്തമായ മാർക്കറ്റിംഗും ചിത്രത്തിന് തുണയായി.
നല്ല സിനിമകളെ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളക്കര, അടുത്ത കാലത്ത് പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത ചിത്രമാണ് ‘പ്രകമ്പനം’. കേരളത്തിലെ 90 തിയേറ്ററുകളിൽ ആദ്യ ഷോ പ്രദർശിപ്പിച്ചു തുടങ്ങിയ ചിത്രം റിലീസിന്റെ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോൾ, 250ലധികം ഷോകൾ ആഡ് ചെയ്തിട്ടുണ്ട്. 210ലധികം തിയേറ്ററിലാണ് സിനിമ ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ആദ്യവാരം അവസാനിക്കുമ്പോൾ തന്നെ ചിത്രം ലോകവ്യാപകമായി 10.59 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
കേരളത്തിലെ തിയേറ്ററിൽ നിന്ന് 7കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയിരിക്കുന്നത്. വലിയ താരനിരകളേക്കാൾ സിനിമയുടെ മേക്കിങ്ലാണ് മലയാളികൾ എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും, അതാണ് ‘പ്രകമ്പനം’ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാൻ കാരണം എന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഒരു മുഴുനീള ഫാമിലി കോമഡി–ഹൊറർ ഡ്രാമയായ ചിത്രം, എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിച്ചതാണ് ഈ ചിത്രത്തിന്റെ പ്രധാന നേട്ടം.ഗണപതി, സാഗർ, സൂര്യ അൽ അമീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക.
എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂർ ഒരുക്കിയിരിക്കുന്ന ഒരു ഫുൾ-പാക്ക്ഡ് എന്റർടെയ്നറാണ്. സിനിമയ്ക്ക് മുന്നിൽ വ്യക്തമായ ഒരു മാർക്കറ്റിംഗ് പ്ലാൻ ഉണ്ടായിരുന്നുവെന്ന് റിലീസിന് പിന്നാലെ തന്നെ വ്യക്തമായി. തുടക്കം മുതലേ ശക്തമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിച്ചത് കൊണ്ട് ആദ്യ ഷോയ്ക്ക് തന്നെ തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ നിറഞ്ഞു. വലിയ സ്റ്റാർ കാസ്റ്റുകൾ ഇല്ലാതിരുന്നിട്ടും പ്രേക്ഷകർക്ക് അച്ഛമ്മയും പിള്ളേരും നൽകിയത് രണ്ടുമണിക്കൂർ നീണ്ട ചിരിയുടെ പൊടിപൂരമാണ്. ഒരാഴ്ച പിന്നിടുമ്പോഴും സ്ക്രീനുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കേരളക്കരയിൽ ‘പ്രകമ്പനം’ ഇനിയും മുഴങ്ങിക്കൊണ്ടേയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
സംഗീതം: ബിബിൻ അശോക്, പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ, ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റിംഗ്: സൂരജ് ഇ. എസ്, ആർട്ട് ഡയറക്ഷൻ: സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രൂ വർഗീസ് പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ: അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്സ്: ശശി പൊതുവാൾ, കമലാക്ഷൻ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്സ്: എം. ആർ. രാജകൃഷ്ണൻഡി. ഐ: രമേഷ് സി. പി, വി. എഫ്. എക്സ്: മെറാക്കി, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജയൻ പൂങ്കുളം, പി. ആർ. ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.



