
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചതിനെ പരിഹസിച്ച നടി അനുശ്രീക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക അഞ്ജന ശങ്കര്‍. സമത്വത്തിനു വേണ്ടി സ്ത്രീകൾ പുരുഷന്മാരുടെ ടോയ്‌ലറ്റിൽ പോകുമോ, അമ്പലത്തിൽ ഷർട്ട് ഊരുമോ എന്നെല്ലാമായിരുന്നു ശബരിമല വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളോടുള്ള അനുശ്രീയുടെ പരിഹാസം. എന്നാല്‍ ചില ടോയ്ലറ്റുകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം ആണ് അനിശ്രീ ഉന്നയിച്ച വാദത്തിനു ഉള്ളതെന്ന് അഞ്ജന തിരിച്ചടിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അഞ്ജനയുടെ വിമര്‍ശം.
മൂത്രം ഒഴിക്കുന്ന കാര്യത്തിൽ തൊട്ടു രാജ്യം ഭരിക്കുന്ന കാര്യത്തിൽ വരെ, എന്തിനു സ്വയം ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുന്നതു മുതൽ സ്വന്തം ശരീരം എങ്ങിനെ എപ്പോ ഉപയോഗിക്കണം എന്ന സ്വാതന്ത്ര്യം ഇന്നും പല സ്ത്രീകൾക്കും സ്വപ്നം പോലും കാണാൻ പറ്റാത്തതാണ്. യുദ്ധ ഭീതിയിൽ തന്നെ ആണ് നമ്മുടെ നാട്ടിൽ അടച്ചുറപ്പുള്ള പബ്ലിക് ടോയ്ലറ്റുകളിൽ പോലും സ്ത്രീകൾ പോകുന്നത്. പുരുഷന്മാരുടെ ടോയ്‌ലറ്റിൽ ഒളിഞ്ഞുനോക്കാൻ ഉള്ള സ്വാതന്ത്യം അല്ലല്ലോ സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടിൽ ആണെങ്കിലും സ്വന്തം സുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണ്- അഞ്ജന പറയുന്നു.
അഞ്ജനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ ലക്കം വനിതയിൽ യമൻ യുദ്ധം കവർ ചെയ്യാൻ ഞാൻ നടത്തിയ യാത്രയെ കുറിച്ചുള്ള ഒരു ഫീച്ചർ വന്നിട്ടുണ്ട്. വളരെ സന്തോഷം. അതെ വനിതയിൽ മുഖചിത്രം നടി അനുശ്രീ ആണ്. സമത്വത്തിനു വേണ്ടി സ്ത്രീകൾ പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ പോകുമോ, അമ്പലത്തിൽ ഷർട്ട് ഊരുമോ എന്ന് ചോദിച്ച അനുശ്രീ.
Dear #Anushree
ഒരു സ്ത്രീ ആയതിനാൽ മണിക്കൂറുകളോളം പട്ടാള വിമാനങ്ങളിൽ യാത്ര ചെയ്തപ്പോൾ എനിക്ക് ടോയ്ലറ്റ് ഉപയോഗിക്കാൻ സാധിച്ചില്ല. ഞാൻ സമത്വത്തിൽ വിശ്വസിക്കാത്ത കൊണ്ടല്ല. പുരുഷന്മാർക്ക് മാത്രം ഉള്ളു ടോയ്ലറ്റ്. അത് ഉപയോഗിക്കാൻ തക്ക ലിംഗം എനിക്കില്ലതാനും.
യുദ്ധ ഭീതിയിൽ തന്നെആണ് നമ്മുടെ നാട്ടിൽ അടച്ചുറപ്പുള്ള പബ്ലിക് ടോയ്ലറ്റുകളിൽ പോലും സ്ത്രീകൾ പോകുന്നത്. പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞുനോക്കാൻ ഉള്ള സ്വാതന്ത്യം അല്ലല്ലോ സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ.
ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടിൽ ആണെങ്കിലും സ്വന്തംസുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണ്.
മൂത്രം ഒഴിക്കുന്ന കാര്യത്തിൽ തൊട്ടു രാജ്യം ഭരിക്കുന്ന കാര്യത്തിൽ വരെ, എന്തിനു സ്വയം ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുന്നതു മുതൽ സ്വന്തം ശരീരം എങ്ങിനെ എപ്പോ ഉപയോഗിക്കണം എന്ന സ്വാതന്ത്ര്യം ഇന്നും പല സ്ത്രീകൾക്കും സ്വപ്നം പോലും കാണാൻ പറ്റാത്തതാണ്.
അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളിൽ ഇടുമ്പോൾ, ആത്മീയതയുടെ നടവാതിൽ മാത്രമല്ല സ്ത്രീക്ക് മുന്നിൽ കൊട്ടിയടക്കപെടുന്നത്.
സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തിൽഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി.
ചില ടോയ്ലറ്റുകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം ആണ് നിങ്ങൾ ഉന്നയിച്ച വാദത്തിനു ഉള്ളത്. കഷ്ട്ടം!!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ