രേവതി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ സിനിമ ഏതായിരുന്നു എന്ന് പറയണം: രേവതിയെ വെല്ലുവിളിച്ച് സിദ്ദിഖ്

By Web TeamFirst Published Oct 15, 2018, 5:18 PM IST
Highlights

എറണാകുളത്ത് നടന്ന പത്രസമ്മേളനത്തില്‍ രേവതി തുറന്നു പറഞ്ഞ കാര്യങ്ങളെ വെല്ലുവിളിച്ച് നടന്‍ സിദ്ദീഖ്. ജഗതീഷിന്‍റെ വാര്‍ത്താക്കുറിപ്പിനെതിരെ രംഗത്തെത്തിയ അതേ വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദിഖിന്‍റെ ആരോപണം.  26 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടി ഓടികയറിവന്നു ഞാനവളെ രക്ഷിച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന കേട്ടു. അതേത് സിനിമയുടെ സെറ്റില്‍ വച്ചാണ് അത് സംഭവിച്ചത് എന്ന് പറയണമെന്നായിരുന്നു സിദ്ദിഖിന്‍റെ വെല്ലുവിളി. 

കൊച്ചി: എറണാകുളത്ത് നടന്ന പത്രസമ്മേളനത്തില്‍ രേവതി തുറന്നു പറഞ്ഞ കാര്യങ്ങളെ വെല്ലുവിളിച്ച് നടന്‍ സിദ്ദീഖ്. ജഗതീഷിന്‍റെ വാര്‍ത്താക്കുറിപ്പിനെതിരെ രംഗത്തെത്തിയ അതേ വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദിഖിന്‍റെ ആരോപണം.  26 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടി ഓടികയറിവന്നു ഞാനവളെ രക്ഷിച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന കേട്ടു. അതേത് സിനിമയുടെ സെറ്റില്‍ വച്ചാണ് അത് സംഭവിച്ചത് എന്ന് പറയണമെന്നായിരുന്നു സിദ്ദിഖിന്‍റെ വെല്ലുവിളി. ആരായിരുന്നു സംവിധായകന്‍ ആരായിരുന്നു നിര്‍മ്മാതാവ് അതു പറയണം. ഞങ്ങള്‍ അന്വേഷിക്കാം നടപടിയെടുക്കാം. കേസെടുക്കാന്‍ മുന്നില്‍ നില്‍ക്കാമെന്നും സിദ്ദിഖ് പറഞ്ഞു.

മോഹന്‍ലാല്‍ നടിമാരെന്ന് വിളിച്ചെന്ന് വിമര്‍ശിക്കുന്നതായി കണ്ടു. അതിലെന്താണ് തെറ്റെന്നും സിദ്ദിഖ് ചോദിച്ചു ഇത്തരം ആരോപണങ്ങള്‍ ബാലിശമാണ്. കഴിഞ്ഞ പത്താം തിയതി ദിലീപ് രാജി കത്ത് എഴുതി നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടത്.  പുറത്ത് പോയ നാല് നടിമാരേക്കാൾ നാനൂറ് പേരടങ്ങുന്ന സംഘടനയാണ് അമ്മ. 

സംഘടനയിലെ ഭൂരിപക്ഷവും അത്ര സാന്പത്തിക സുരക്ഷിതത്വം ഇല്ലാതവരാണ്. അവരെ സഹായിക്കാനാണ് അവരുടെ ആവശ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് അമ്മ പ്രവര്‍ത്തിക്കുന്നത്. അതല്ലാതെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരുടെ അവസരം കളയുന്നതല്ല ഞങ്ങളുടെ ജോലിയെന്നും സിദ്ദിഖ് പറഞ്ഞു.

ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു രേവതി പെണ്‍കുട്ടിയെ പീഡനശ്രമത്തിനിടെ സിനിമ സെറ്റില്‍ നിന്ന് രക്ഷിച്ചതായി വെളിപ്പെടുത്തിയത്. അതേസമയം തന്നെ സംഘടനയില്‍ പ രാതിയുമായി എത്തിയ ഞങ്ങള്‍ മൂന്ന് പേരുടെ പേരുകള്‍ വിളിക്കാന്‍ പോലും അമ്മ പ്രസിഡന്‍റിന് സാധിച്ചില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. നടിമാര്‍ എന്നാണ് ഞങ്ങളെ വിശേഷിപ്പിച്ചതെന്നായിരുന്നു നടി രേവതി അടക്കമുള്ളവരുടെ ആരോപണം.

click me!