മകള്‍ പിറന്നതിന് ദിലീപിനും കാവ്യയ്ക്കും ആശംസ; മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ പ്രതിഷേധവുമായി അഞ്ച് നടിമാര്‍

By Web TeamFirst Published Oct 20, 2018, 6:33 PM IST
Highlights

തെലുങ്ക് നടി ലക്ഷ്മി മഞ്ചുവാണ് ശ്രീദേവിയുടെ ട്വീറ്റില്‍ ആദ്യം എതിര്‍പ്പറിയിച്ചത്. നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ക്രിമിനല്‍ റെക്കോര്‍ഡുകളിലുള്ള ദിലീപിനെ 'ലവ്‌ലി' എന്നൊക്കെ സംബോധന ചെയ്ത് ടാഗ് ചെയ്തത് വിശ്വസിക്കാനാവില്ലെന്നെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

മകള്‍ ജനിച്ചതില്‍ ദിലീപിനും കാവ്യ മാധവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയോട് എതിര്‍പ്പറിയിച്ച് നടിമാര്‍. ഫിലിം ജേണലിസ്റ്റ് ശ്രീദേവി ശ്രീധറിനാണ് റായ് ലക്ഷ്മി, തപ്‌സി പന്നു, ശ്രിയ ശരണ്‍, രാകുല്‍ പ്രീത്, ലക്ഷ്മി മഞ്ചു എന്നിവരുടെ പ്രതിഷേധം നേരിടേണ്ടിവന്നത്. ദിലീപിനും കാവ്യയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് അവരുടെ വിവാഹചിത്രമടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ശ്രീദേവി ശ്രീധര്‍. ട്വിറ്ററിലൂടെത്തന്നെയാണ് നടിമാരും തങ്ങളുടെ എതിര്‍പ്പറിയിച്ചത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ക്രിമിനല്‍ റെക്കോര്‍ഡുകളിലുള്ള ദിലീപിന് ആശംസകള്‍ അറിയിച്ചതിനോടാണ് നടിമാര്‍ക്ക് എതിര്‍പ്പ്.

One of lovely couple and blessed with a baby girl Congrats 💐💐💐💐 ❤️ pic.twitter.com/OGXxkLwGJi

— sridevi sreedhar (@sridevisreedhar)

തെലുങ്ക് നടി ലക്ഷ്മി മഞ്ചുവാണ് ശ്രീദേവിയുടെ ട്വീറ്റില്‍ ആദ്യം എതിര്‍പ്പറിയിച്ചത്. നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ക്രിമിനല്‍ റെക്കോര്‍ഡുകളിലുള്ള ദിലീപിനെ 'ലവ്‌ലി' എന്നൊക്കെ സംബോധന ചെയ്ത് ടാഗ് ചെയ്തത് വിശ്വസിക്കാനാവില്ലെന്നെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. 'ദിലീപിനെതിരേ ആണെന്നതുകൊണ്ട് മലയാളത്തിലെ പല നടിമാര്‍ക്കും ജോലി ചെയ്യാനാവുന്നില്ല. ഇവിടെ മാധ്യമപ്രവര്‍ത്തകയായ നിങ്ങള്‍ ദിലീപിനുവേണ്ടി നിലകൊള്ളുന്നു. എന്തൊരു നാണക്കേടാണ് ഇത്', ലക്ഷ്മി മഞ്ചു ട്വീറ്റ് ചെയ്തു.

This is totally unacceptable! I m with u on this Lakshmi 👍🙏 I have known her For long as a journalist for a lot of false reasons after this tweet shows wat a woman she is 🙄🤨! Not done. https://t.co/qzZW9cV7Dv

— RAAI LAXMI (@iamlakshmirai)

ലക്ഷ്മിയുടെ ട്വീറ്റിന് പിന്നാലെ അവര്‍ക്ക് പിന്തുണയുമായി റായ് ലക്ഷ്മി, തപ്‌സി പന്നു, ശ്രിയ ശരണ്‍, രാകുല്‍ പ്രീത് എന്നിവരും എത്തി. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്നായിരുന്നു റായ് ലക്ഷ്മിയുടെ ട്വീറ്റ്. 'എനിക്ക് ലക്ഷ്മിയുടെ അതേ അഭിപ്രായമാണ്. തെറ്റായ പല കാരണങ്ങള്‍കൊണ്ടും എനിക്ക് ശ്രീദേവി ശ്രീധറിനെ അറിയാം. ഏത് തരത്തിലുള്ള സ്ത്രീയാണെന്ന് അവരിപ്പോള്‍ തെളിയിച്ചിരിക്കുന്നു', റായ് ലക്ഷ്മി ട്വീറ്റ് ചെയ്തു.

I don’t think this can reach any productive conclusion until we stop celebrating the accused and guilty to begin with. And embarrassment becomes even more when women themselves don’t stand by this movement and rather go against it. It could’ve been you!

— taapsee pannu (@taapsee)

കുറ്റാരോപിതനെ ആഘോഷിക്കല്‍ തുടരുവോളം മീ ടൂ ക്യാംപെയ്ന്‍ എന്തെങ്കിലും ഗുണപരമായ തീര്‍പ്പുകള്‍ ഉണ്ടാക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു പ്രമുഖ ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ ട്വീറ്റ്. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ കൂടുതല്‍ സ്ത്രീകള്‍ ഈ മുന്നേറ്റത്തിനൊപ്പം നില്‍ക്കാതെ വരുമെന്നും തപ്‌സി കുറിച്ചു.

click me!