
ദേശീയ അവാര്‍ഡ് ജേതാവായിട്ടും സുരഭിക്ക് അര്‍ഹമായ സ്വീകരണം ലഭിച്ചില്ലെന്ന് നടന്‍ ജോയ് മാത്യു. കോഴിക്കോട് ജില്ലയില്‍ പോലും സുരഭിക്ക് അര്‍ഹമായ സ്വീകരണം കൊടുക്കില്ലെന്ന് തനിക്ക് അറിയാമായിരുന്നെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് നരിക്കുനിയില്‍ സുരഭി ക്ക് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോയ് മാത്യു.
കോരിച്ചൊരിയുന്ന മഴയിലും, സുരഭിക്ക് ജന്മനാട് ഒരുക്കിയ സ്വീകരണത്തിന് വന്‍ ജനാവലി. സുരഭി അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കപ്പെട്ടില്ലെന്ന് ജോയ് മാത്യു പറഞ്ഞു.
സുരഭിയെ ആദ്യമായി സിനിമയില്‍ അഭിനയിപ്പിച്ചതിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ ജയരാജും ഭാര്യയും പറഞ്ഞു.
ഗുരുസ്ഥാനീയര്‍ക്ക് സുരഭിയുടെ ആദരവര്‍പ്പിച്ചു.
മലയാളത്തിലെ പുരുഷാധിപത്യ സിനിമകളെ വിമര്‍ശിച്ച് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ സംസാരിച്ചു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പുതിയ സംഘടനയുടെ പിന്തുണയുമായി സജിതാ മ0ത്തിലും റിമാ കല്ലിങ്കലും എത്തി.
ദേശീയ അവാര്‍ഡ് വിതരണത്തിനിടയിലെ തമാശകളുമായിട്ടായിരുന്നു സുരഭിയുടെ മറുപടി പ്രസംഗം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ